CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 56 Seconds Ago
Breaking Now

ബിഹാറില്‍ ശ്മശാനത്തിലേക്ക് വഴി നിഷേധിച്ചു; ദളിത് വയോധികയുടെ മൃതദേഹം റോഡില്‍ സംസ്‌കരിച്ച് കുടുംബം

മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും നീതി ലഭിച്ചില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.

ബിഹാറില്‍ പൊതു ശ്മശാനത്തിലേക്ക് വഴി നിഷേധിച്ചതിനെ തുടര്‍ന്ന് ദളിത് വയോധികയുടെ മൃതദേഹം റോഡില്‍ സംസ്‌കരിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ജപ്കി ദേവിയുടെ (91) മൃതദേഹമാണ് റോഡില്‍ സംസ്‌കരിച്ചത്. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും നീതി ലഭിച്ചില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.

പ്രദേശിക കടയുടമകള്‍ വഴിമുടക്കിയതിനാല്‍ പൊതു ശ്മശാനത്തിലേക്ക് പോകാന്‍ സാധിച്ചില്ലെന്നും നിരവധി തവണ ചോദിച്ചിട്ടും വഴി നല്‍കാന്‍ തയ്യാറായില്ലെന്നും കുടുംബം പറഞ്ഞു. മൃത?ദേഹം സംസ്‌കരിക്കാന്‍ വേറെ മാര്‍?ഗം ഇല്ലാതതിനാലാണ് റോഡില്‍ സംസ്‌കാരം നടത്തിയത്തെന്ന് ജപ്കി ദേവിയുടെ മകന്‍ സങ്കീത് മാഞ്ചി പറഞ്ഞു.

പൊതു ശ്മശാനത്തിലേക്കുള്ള വഴിയിലെ ക്ഷേത്രവും അതിനടുത്തായുള്ള കൈയ്യേറ്റ പ്രദേശങ്ങളുമാണ് വഴി തടസപ്പെടാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈശാലി ജില്ലാ മജിസ്‌ട്രേറ്റ് വര്‍ഷ സിംഗ് സംഭവ സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ വഴിമുടക്കിനെ തുടര്‍ന്നാണ് മൃതദേഹം റോഡില്‍ സംസ്‌കരിച്ചതെന്ന് കണ്ടെത്തി. ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ നടത്തുമെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.