
















ഭര്‍ത്താവ് കളിയാക്കിയതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഇന്ദിരാനഗര്‍ സ്വദേശിയായ തനു സിങ്ങാണ് ജീവനൊടുക്കിയത്. കാണാന്‍ കുരങ്ങിനെ പോലെയുണ്ടെന്ന് പറഞ്ഞാണ് ഭര്‍ത്താവ് യുവതിയെ കളിയാക്കിയത്.
ലക്‌നൗവിലെ തക്രോഹി സ്വദേശിയായ രാഹുല്‍ ശ്രീവാസ്തവയും തനു സിങ്ങും 4 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഇവരുടേത് പ്രണയവിവാഹമായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് രാഹുല്‍.
രാഹുല്‍, ഭാര്യ തനു, തനുവിന്റെ സഹോദരി അഞ്ജലി മകന്‍ അഭയ് എന്നിവര്‍ ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് തനുവിനെ ഭര്‍ത്താവ് കളിയാക്കിയത്. തനുവിനെ കാണാന്‍ കുരങ്ങിനെപോലെയുണ്ടെന്നാണ് രാഹുല്‍ പറഞ്ഞത്.
സംസാരത്തിന് ശേഷം ഭക്ഷണം വാങ്ങാനായി രാഹുല്‍ വീടിന് പുറത്തേയ്ക്ക് പോയ സമയത്താണ് തനു ജീവനൊടുക്കിയത്. വാതില്‍ അകത്തു നിന്ന് പൂട്ടി മുറിയില്‍ തൂങ്ങിയ നിലയിലാണ് തനുവിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.