CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 49 Seconds Ago
Breaking Now

10 വര്‍ഷം കഴിഞ്ഞിട്ടും കരാറായ ചിത്രം വൈകുന്നു; ധനുഷിനോട് 20 കോടി ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍

നടന്‍ ധനുഷ് നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. 10 വര്ഷം മുന്നേ കരാര്‍ ഒപ്പിട്ട പടത്തില്‍ ഇതുവരെ തരാം അഭിനയിച്ചിട്ടില്ല, സിനിമ വൈകുന്നതില്‍ നടനോട് 20 കോടി ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് സിനിമയുടെ നിര്‍മാതാക്കള്‍.

'നാന്‍ രുദ്രന്‍' എന്ന പേരില്‍ നിര്‍മാണക്കമ്പനിയാണ് നടന്‍ വക്കീല്‍ നോട്ടീസ് അയച്ചത്. 2016-ല്‍ ധനുഷുമായി ഒരു സിനിമ ചെയ്യാം എന്ന കരാറില്‍ ഇവര്‍ എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ ആരംഭിച്ചില്ല. ധനുഷ് തന്നെയായിരുന്നു ഈ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നതും. സിനിമ വൈകിയതോടെ പിന്നീട് സംവിധായകനെ മാറ്റാന്‍ നിര്‍മാണക്കമ്പനി തീരുമാനിച്ചു. എന്നാല്‍ തിരക്കഥ കൈമാറാന്‍ ധനുഷ് തയ്യാറായില്ലെന്നാണ് വകീല്‍ നോട്ടീസില്‍ പറയുന്നത്.

2016 ല്‍ ഈ സിനിമയ്ക്ക് കരാര്‍ ഒപ്പിടുകയൂം എന്നാല്‍ ചിത്രത്തിന് ഡേറ്റ് നല്‍കാതെ മറ്റ് സിനിമകളില്‍ ധനുഷ് അഭിനയിച്ചുവെന്നും പരാതിയില്‍ പറയുന്നു. സിനിമ നീണ്ടുപോകുന്നത് നിര്‍മാതാക്കള്‍ക്ക് നഷ്ടം ഉണ്ടാക്കിയെന്നും ധനുഷ് ഇതില്‍ മറുപടി നല്‍കിയില്ലെങ്കില്‍ 20 കോടി നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും കേസുമായി മുന്നോട്ട് പോകുമെന്നും വാക്കേത് നോട്ടീസില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.