CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 13 Minutes Ago
Breaking Now

പി കെ റോസി ചലച്ചിത്ര പുരസ്‌കാരം സംവിധായകന്‍ പ്രശാന്ത് ഈഴവന്

'ഒരുജാതി പിള്ളേരിഷ്ടാ' എന്ന സിനിമയുടെ സംവിധായന്‍ പ്രശാന്ത് ഈഴവന്‍ പ്രഥമ പി കെ റോസി ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായി. മുന്നോക്ക സംവരണത്തെ (ഇ ഡബ്ലിയു എസ്) കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തില്‍ പി കെ റോസി ഫൗണ്ടേഷനാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

സിനിമയെ സാമൂഹിക പരിവര്‍ത്തനത്തിനുള്ള സന്ദേശമായി അവതരിപ്പിക്കുകയാണ് പ്രശാന്ത് ഈ സിനിമയിലൂടെ ചെയ്യുന്നത്. ധാരാളം സിനിമകളുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രശാന്ത് ഈഴവന്റെ സ്വതന്ത്ര സംവിധാനത്തിലെ ആദ്യ സിനിമയാണ് 'ഒരു ജാതി പിള്ളേരിഷ്ട'. മുന്നോക്ക സംവരണം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ ദളിത് - ബഹുജന്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളാണ് സിനിമയുടെ പ്രമേയം.Arts & Entertainment

25000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കൊടുങ്ങല്ലൂര്‍ മാടത്തിങ്കള്‍ പുഷ്പാകരന്‍ - ബേബി ദമ്പതികളുടെ മകനായ പ്രശാന്ത് ഈഴവന്‍, AISF മുന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റായും, കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി-യുവജന രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ വ്യക്തികൂടിയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.