CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 2 Minutes 51 Seconds Ago
Breaking Now

'ദയവായി മര്യാദ പാലിക്കണം, ഇത് തിയേറ്റര്‍ അല്ല', ആരാധകരെ ശകാരിച്ച് അജിത്

അജിത്കുമാറിന് സിനിമയോട് ഉള്ള സ്‌നേഹം പോലെ പ്രിയപ്പെട്ടതാണ് കാര്‍ റേസിങും. നിലവില്‍ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത് തന്റെ റേസിങ് പരിശീലനത്തിലാണ് അജിത്. റേസിങ് നടക്കുന്നിടത്ത് ആരാധകര്‍ വരുന്നതും അജിത്തിനെ കാണുമ്പോള്‍ ആര്‍പ്പുവിളിക്കുന്നതും പതിവാണ്. എന്നാല്‍ ഇപ്പോള്‍ ബഹളമുണ്ടാക്കിയ ആരാധകരെ ശകാരിക്കുന്ന അജിത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.

'ദയവായി മര്യാദ പാലിക്കണം, ഇത് തിയേറ്റര്‍ അല്ല' എന്ന് പറഞ്ഞു കൊണ്ട് ദേഷ്യപ്പെട്ടു നടന്നുപോകുന്ന അജിത്തിനെയാണ് വീഡിയോയില്‍ കാണുന്നത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. മുന്‍പും ഇതുപോലെ ആരാധകര്‍ അതിരുവിട്ടപ്പോള്‍ അജിത്കുമാര്‍ ശകാരവുമായി എത്തിയിരുന്നു. റേസിങ്ങിനായി മുന്‍പ് സ്‌പെയിനിലെ റേസിംഗ് സര്‍ക്യൂട്ടില്‍ അജിത്ത് എത്തിയപ്പോള്‍ അദ്ദേഹം തടിച്ചുകൂടിയ ആരാധകരെ നോക്കി പുഞ്ചിരിക്കുകയും കൈവീശുകയും ചെയ്തു. ഇതിനിടെ ആരോ ഒരാള്‍ ഉച്ചത്തില്‍ വിസിലടിച്ചു. ഇതുകേട്ട അജിത്ത് ഉടന്‍തന്നെ ഇയാളെ രൂക്ഷമായി നോക്കുകയും മറ്റുള്ളവരെ ശല്യപ്പെടുത്തരുതെന്നും അച്ചടക്കം കാണിക്കണമെന്ന് ആംഗ്യത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.