CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 37 Seconds Ago
Breaking Now

ബോണ്‍മൗത്തില്‍ 'മഴവില്‍സംഗീതം ഫ്‌ലാഷ്' വര്‍ണ്ണാഭമായി

ബോണ്‍മൗത്ത്: ബോണ്‍മൗത്തില്‍ കലാഹൃദയങ്ങള്‍ സംഗമിച്ച 'മഴവില്‍ സംഗീതം ഫ്ളാഷ്' വര്‍ണ്ണാഭവും ആസ്വാദ്യവുമായി. മുപ്പത്തഞ്ചില്‍പരം ഗായകരും, ഇരുപത്തഞ്ചില്‍ കൂടുതല്‍ നര്‍ത്തകരും, തങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പുറത്തെടുത്തപ്പോള്‍ ഫ്‌ളാഷ്' വേദി വര്‍ണ്ണശബളവും, മനസ്സ് നിറയുന്നതുമായി.  പ്രശസ്ത  ഗായകരായ കലാഭവന്‍ ബിനു, ഗിരീഷ് മേനോന്‍ എന്നിവരുടെ സാന്നിധ്യവും, ആലാപനവും  മഴവില്‍ ഫ്‌ലാഷിന് കൂടുതല്‍ മികവേകി.

 

മഴവില്‍ ഫ്‌ലാഷിന്റെ ഔദ്യോഗിക ഉദ്ഘാടനം  പരിപാടിയുടെ മുഖ്യാതിഥിയും, പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ  റീന ജോണ്‍ ആദ്യ തിരി തെളിയിച്ച്  നിര്‍വഹിച്ചു. തുടര്‍ന്ന്  മഴവില്‍ സംഗീതത്തിന്റെ അമരക്കാരനായ  അനീഷ് ജോര്‍ജിനൊപ്പം  കമ്മിറ്റി അംഗങ്ങള്‍ ഭദ്രദീപം തെളിയിച്ചു.

റീന ജോണിനായി റീലുകള്‍ കോര്‍ത്തിണക്കി നിമിഷ സനിന്‍ ഒരുക്കിയ മനോഹരമായ സ്‌കിറ്റ് പ്രേക്ഷകരില്‍  ആവേശം വിതറി. ഫ്‌ലവേഴ്‌സ് ടി.വി. ഫെയിം  പ്രസാദ് ശിവന്‍ തുടര്‍ന്നവതരിപ്പിച്ച  മിമിക്രി പ്രകടനം മഴവില്‍  ഫ്‌ലാഷിലെ ഹൈലൈറ്റായി. 

ആകര്‍ഷകവും മികവുറ്റതുമായ  കലാപരിപാടികള്‍  കൃത്യതയോടെയും അനര്‍ഗ്ഗളമായും വേദിയില്‍ ഒഴുകിയെത്തിയത്   മഴവില്‍ സംഗീതത്തെ ശ്രദ്ധേയവും മികവുറ്റതുമാക്കി.  

ജൂണ്‍ 13-ാം തീയതി നടക്കാനിരിക്കുന്ന  'മഴവില്‍സംഗീതം 2026' എന്ന മഹാമേളയുടെ ഓര്‍മ്മ ഉണര്‍ത്തിക്കൊണ്ടാണ്  ഫ്ളാഷിന്റെ തിരശീല താഴ്ന്നത്.  സഹൃദയരും, കലാസ്‌നേഹികളുമായ നൂറുകണക്കിനാളുകള്‍ പരിപാടികളില്‍ പങ്കുചേര്‍ന്നു.

 Appachan Kannanchira 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.