CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 54 Minutes 13 Seconds Ago
Breaking Now

പ്രവാസികളിലെ പ്രതിഭകളെ തേടി...

കലയുടെ തിരയേറ്റംപോലെ ഉയര്‍ന്ന് വരുന്നു കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന ''മലയാളി ഗോട്ട് ടാലെന്റ്‌റ്''

ആദ്യാവതരണം

കടല്‍ക്കാറ്റിന്റെ നാദമുള്ള നഗരത്തില്‍ -

ലിവര്‍പൂള്‍,

മാര്‍ച്ച് 14, ശനിയാഴ്ച, ഉച്ചയ്ക്ക് 2 മണി മുതല്‍...

ഒരുമയുടെ ഒരു താളമായി, ആദ്യ തിരശ്ശീല ഉയരുന്നത് ചരിത്രം സംഗീതമായി ഒഴുകിയ നഗരത്തില്‍ -

 

ലിവര്‍പൂള്‍...

 

ഒരിക്കല്‍ ലോകം കേട്ട സ്വരങ്ങള്‍ മുഴങ്ങിയ തെരുവുകളില്‍ ഇന്ന് മലയാളത്തിന്റെ ഹൃദയമിടിപ്പ് പടരാന്‍ പോകുന്നു. കൈകോര്‍ക്കുന്നു

 

ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (LIMCA),

പ്രവാസത്തിന്റെ നീണ്ട രാവുകളില്‍

സ്വദേശത്തിന്റെ പുലരി തീര്‍ക്കാന്‍.

 

പ്രവാസിയുടെ നെഞ്ചിലുറങ്ങുന്ന

നിശ്ശബ്ദ സ്വപ്നങ്ങളുടെ ചിറകുതേടി,

കലയുടെ ദീപശിഖയുമായി എത്തുന്നു

 

കലാഭവന്‍ ലണ്ടന്‍ -

അകലങ്ങളെ അടുത്താക്കുന്നൊരു സംഗീതമായി...

 

'മലയാളി ഗോട്ട് ടാലെന്റ്‌റ്'' -

പേരല്ല അത്,

പ്രതിഭയുടെ പടിവാതില്‍ തുറക്കുന്നൊരു പ്രഭാതം.

മനസ്സുകളില്‍ ഒളിച്ചിരിക്കുന്ന നാദങ്ങളെ

വേദിയുടെ വെളിച്ചത്തിലേക്ക് വിളിച്ചുവരുത്തുന്നൊരു ദിവ്യാഹ്വാനം.

 

വേദി ഇന്ന് ഒരു സമുദ്രം-

നൃത്തത്തിന്റെ തിരമാലകള്‍ ഉയരും,

ഗാനത്തിന്റെ മേഘങ്ങള്‍ മഴപെയ്യും,

അഭിനയത്തിന്റെ ചിരിയിലും കണ്ണീരിലും

ജീവിതം പുതുവേഷം അണിക്കും...

 

തുടര്‍ന്ന്-

കടല്‍മണവും കരളിലൊഴുകുന്ന പ്രണയവുമാകി

അരങ്ങേറും

തകഴി ശിവശങ്കരപ്പിള്ളയുടെ അമരകൃതി

ചെമ്മീന്‍.

കലാഭവന്‍ ലണ്ടന്‍ ഡ്രാമ വിഭാഗത്തിന്റെ അവതരണത്തില്‍

തിരമാലകള്‍ തന്നെ സംഭാഷണം പറയുന്ന നാടകമായി,

കടല്‍ക്കരയില്‍ കാത്തുനില്‍ക്കുന്ന ആത്മാക്കളുടെ സ്പന്ദനമായി...

 

 

 

ഒപ്പം  -

 

ബുദ്ധിയുടെ വിളക്കുകള്‍ തെളിയിക്കുന്ന

 

ഓള്‍ യു.കെ. ക്വിസ് മത്സരം

 

''QUIZ WHIZZ 2026',

 

ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍യുടെ അഭിമാനാവതരണം -

 

ചിന്തകള്‍ക്ക് ചിറകു നല്‍കുന്നൊരു അറിവുത്സവം.

 

 

 

പ്രവാസ ഹൃദയങ്ങളില്‍

 

മണ്ണിന്റെ മണവും ഓര്‍മ്മയുടെ ഈര്‍പ്പവും നിറച്ച്

 

ഒരു രാത്രി -

 

കലയും അറിവും കൈകോര്‍ക്കുന്ന

 

അമരമായൊരു ആഘോഷമായി മാറും.

 

 

 

ഇനിയും...

 

വേദിയില്‍ തരംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്

 

അവസരത്തിന്റെ വാതില്‍ തുറന്നിരിക്കുന്നു.

 

 

 

നിങ്ങളിലെ സ്വരം ഒളിച്ചിരിക്കേണ്ടതില്ല,

 

നിങ്ങളിലെ ചുവട് മങ്ങിക്കിടക്കേണ്ടതില്ല.

 

എഴുതപ്പെട്ട മതിലുകളില്ല,

 

നിയമങ്ങളുടെ ബന്ധനങ്ങളില്ല -

 

 

 

നിശ്ചിത സമയത്തിന്റെ ചിറകിനുള്ളില്‍

 

നിങ്ങളുടെ ഹൃദയം പറയുന്ന ഏതു കലയും -

 

നൃത്തമോ, ഗാനമോ, നാടകമോ,

 

അല്ലെങ്കില്‍ നിങ്ങളുടെ സ്വപ്നത്തിന്റെ പുതുരൂപമോ -

 

 

 

വരൂ...

 

 

 

ഇതാ, ഈ വേദി നിങ്ങളെ കാത്തിരിക്കുന്നു.

 

 

 

സ്വപ്നങ്ങളെ ശബ്ദമാക്കൂ,

 

ശബ്ദങ്ങളെ ചരിത്രമാക്കൂ.

 

പ്രവാസത്തിന്റെ ആകാശത്ത്

 

നിങ്ങളുടെ നക്ഷത്രം തെളിയട്ടെ. ???

 




കൂടുതല്‍വാര്‍ത്തകള്‍.