
















ഹോണ്‍ചര്‍ച്ച്: യുകെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ സംഗീത വസന്തത്തിന്റെ മധുരോത്സവത്തിന് ഈ വര്‍ഷം ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍ അടുത്ത ശനിയാഴ്ച്ച അരങ്ങേറും. ഒരാഴ്ച്ച മാത്രം അകലത്തില്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 9 ചാരിറ്റി ഇവന്റിനും , ഓ എന്‍ വി, എസ് പി വി അനുസ്മരണങ്ങള്‍ക്കും ആസ്വാദന വേദിയാവുക ഹോണ്‍ചര്‍ച്ച് ദി കാമ്പ്യന്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയമാവും. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന സംഗീതോത്സവം സീസണ്‍ 9 നു ലണ്ടനിലെ സഹൃദയരായ കലാ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ മലയാളിക കൂട്ടായ്മ്മകളാവും ആഥിതേയത്വം വഹിക്കുക. 40 ഓളം ഗായകരും, 25 ഓളം നര്‍ത്തകരും ചേര്‍ന്ന് ഒരുക്കുന്ന സമ്പന്നമായ സംഗീത-നൃത്ത വിരുന്നാവും സദസ്സിന് സമ്മാനിക്കുക.
മലയാള ഭാഷയ്ക്കു നിരവധി സൂപ്പര്‍ ഹിറ്റ് സിനിമാ ഗാനങ്ങളും, പശ്ചാത്തല സംഗീതവും നല്‍കിയ യശ്ശശരീരനായ എസ് പി വെങ്കിടേഷിന്റെയും, മലയാള സിനിമയ്ക്ക് നിത്യ ഹരിത ഗാനങ്ങള്‍ സമ്മാനിച്ച അന്തരിച്ച പത്മഭൂഷണ്‍ ഓ എന്‍ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും സംഗീതത്തിന്റെ ഉത്തുംഗ വേദിയില്‍ വെച്ച് സമുചിതമായി അര്‍പ്പിക്കും. ഒഎന്‍വിയുടെ ശ്രദ്ധേയമായ നിരവധി ഗാനങ്ങള്‍ കോര്‍ത്തിണക്കി നടത്തുന്ന സംഗീതാദദരവും 7 ബീറ്റ്‌സ് വേദിയെ ധന്യമാക്കും. കൂടാതെ സംഗീതാസ്വാദകര്‍ക്കായി എത്ര കേട്ടാലും മതിവരാത്ത മധുരഗാനങ്ങള്‍ വീണ്ടും ആസ്വദിക്കുവാനുള്ള സംഗീത സായാഹ്നമാവും 7 ബീറ്റ്സ് സമ്മാനിക്കുക. സംഗീതവും നൃത്തവും സമന്വയിക്കുന്ന കലോത്സവത്തില്‍ ഇത്തവണയും യു കെ യിലെ നിരവധി പുതുമുഖ ഗായകരും, കലാകാരന്മാരും അണിനിരക്കും.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട് യൂകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസണ്‍ 9 ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹോണ്‍ചര്‍ച്ച് കാമ്പ്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
Sunnymon Mathai: 07727993229
Jomon Mammoottil: 07930431445
Manoj Thomas: 07846475589
kevin konickal: 07515428149
Dr Sivakumar: 0747426997
Luby Mathew: 07886263726
Appachan Kannanchira: 07737956977
The Campion School, Wingletye Lane, Hornchurch, London, RM11 3BX
Appachan Kannanchira