CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 35 Minutes 31 Seconds Ago
Breaking Now

മാന്നാറില്‍ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികള്‍ക്ക് കാറില്‍വെച്ച് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയത്.

ആലപ്പുഴ മാന്നാറില്‍ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകള്‍ ശിവ കീര്‍ത്തന ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ മാന്നാര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീര്‍ത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് കുട്ടികള്‍ക്കും വിഷം നല്‍കിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു. സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികള്‍ക്ക് കാറില്‍വെച്ച് ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കാറില്‍ അബോധാവസ്ഥയില്‍ പാലത്തിനരികില്‍ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മനോജിന്റെ മരണം സ്ഥീരികരിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.