CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 43 Minutes 48 Seconds Ago
Breaking Now

കൈക്കൂലിക്കേസില്‍ ജയില്‍ നിന്നിറങ്ങിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ വന്‍ സ്വീകരണം

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കേവലം രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഈ നടപടി.

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി.ബിജുവിന് ജയിലിന് പുറത്ത് ആവേശോജ്ജ്വല സ്വീകരണം. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി കോട്ടയം ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബിജുവിനെ സ്വീകരിക്കാന്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും കുടുംബാംഗങ്ങളുമാണ് എത്തിയത്.

കഴിഞ്ഞ ജനുവരി 30-നാണ് ചേര്‍ത്തലയില്‍ വെച്ച് ഏജന്റ് മുഖേന 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആലപ്പുഴ വിജിലന്‍സ് സംഘം ബിജുവിനെ അറസ്റ്റ് ചെയ്തത്. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കേവലം രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഈ നടപടി.

അഴിമതിക്കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥനാണെങ്കിലും, ബിജുവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന നിലപാടിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍. 37 വര്‍ഷത്തെ ദീര്‍ഘമായ സര്‍വീസിനിടെ ബിജുവിനെതിരെ ഇതുവരെ മറ്റ് പരാതികളൊന്നും ഉയര്‍ന്നിട്ടില്ലെന്ന് സ്വീകരിക്കാനെത്തിയവര്‍ ചൂണ്ടിക്കാട്ടി. ആലപ്പുഴയില്‍ നിന്ന് പ്രത്യേക ബസ്സിലാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും മറ്റും കോട്ടയത്തെ ജയില്‍ കവാടത്തില്‍ സ്വീകരണത്തിനായി എത്തിയത്.

അഴിമതിക്കേസില്‍ പ്രതിയായ ഉദ്യോഗസ്ഥന് പരസ്യമായി സ്വീകരണം നല്‍കിയത് സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.