CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 35 Minutes 21 Seconds Ago
Breaking Now

നന്നായി പഠിക്കുമോ, നല്ല കാര്യം! കടുപ്പമേറിയ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മികച്ച വിദ്യാര്‍ത്ഥികളും ഇളവ് പ്രതീക്ഷിക്കേണ്ട; ഫോറിന്‍ സെക്രട്ടറിയുടെ അപേക്ഷ തള്ളി ഹോം ഓഫീസ്

ഷെവെനിംഗ് റൂട്ടില്‍ ആയിരത്തിലേറെ ഗ്രാജുവേറ്റ്‌സാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ ഓരോ വര്‍ഷവും എത്തുന്നത്

യുകെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കുന്നതിനിടെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും പുതിയ തിരിച്ചടി. യുകെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ മികവേറിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കണമെന്ന ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പറിന്റെ ആവശ്യം ഹോം ഓഫീസ് തള്ളിയതാണ് ആഘാതമായത്. 

ഷെവെനിംഗ് സ്‌കോളാഴ്‌സ് വിഭാഗത്തിലുള്ളവര്‍ക്ക് ഇളവ് അനുവദിക്കണമെന്ന നിര്‍ദ്ദേശമാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് തള്ളിയത്. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് യുകെ യൂണിവേഴ്‌സിറ്റികളില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടാന്‍ ഗവണ്‍മെന്റ് ഫണ്ടിംഗ് നല്‍കുന്ന പ്രോഗ്രാമാണ് ഇത്. 

എന്നാല്‍ ലോകത്തിലെ അപകടകരമായ രാജ്യങ്ങളില്‍ നിന്നും പഠിക്കാനെത്തുന്ന മിടുക്കര്‍ക്ക് ഈ തീരുമാനം വിനയാകുമെന്ന് കൂപ്പര്‍ ആശങ്കപ്പെടുന്നു. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാന്‍, സുഡാന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഇത് സാരമായി ബാധിക്കുക. ലേബര്‍ പാര്‍ട്ടിയിലും ഈ ആശങ്ക പടരുന്നുണ്ട്. 

ഷെവെനിംഗ് റൂട്ടില്‍ ആയിരത്തിലേറെ ഗ്രാജുവേറ്റ്‌സാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ ഓരോ വര്‍ഷവും എത്തുന്നത്. കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, മ്യാന്‍മാര്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ നല്‍കുന്നത് ഹോം സെക്രട്ടറി നിര്‍ത്തിവെച്ചിരുന്നു. വന്‍തോതില്‍ വിസാ ദുരുപയോഗം നടക്കുന്ന സാഹചര്യത്തിലായിരുന്നു നടപടി. 




കൂടുതല്‍വാര്‍ത്തകള്‍.