CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 35 Seconds Ago
Breaking Now

വാടക വര്‍ദ്ധനവില്‍ ആശ്വാസവാര്‍ത്ത; 2017-ന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടനിലെ പ്രൈവറ്റ് റെന്റ് വര്‍ദ്ധനവ് തടസ്സപ്പെട്ടു; വാടകക്കാരെ കിട്ടാനായി വില കുറച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇറാന്‍ യുദ്ധവും വിലക്കയറ്റവും മാറ്റിചിന്തിപ്പിക്കുന്നു

നിലവിലെ വിപണിയിലെ സ്ഥിതിക്ക് അനുസരിച്ച് നിരക്കുകള്‍ ക്രമപ്പെടുത്താന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് നിര്‍ബന്ധിതമാകുകയാണ്

ബ്രിട്ടനിലെ വാടക നിരക്ക് വര്‍ദ്ധനവ് രാജ്യത്തേക്ക് പുതുതായി എത്തുന്ന കുടിയേറ്റക്കാരെ ഉള്‍പ്പെടെ വിഷമിപ്പിക്കുന്ന കാര്യമാണ്. റെക്കോര്‍ഡ് തോതില്‍ വാടക നിരക്ക് ഉയര്‍ന്നതോടെ കൈയിലൊതുങ്ങുന്ന താമസസ്ഥലം എന്നത് പലര്‍ക്കും അപ്രാപ്യമായി. വരുമാനത്തിലെ നല്ലൊരു ഭാഗവും വാടക കൊടുക്കാന്‍ മാത്രമായി ചെലവാക്കേണ്ടിയും വന്നു. 

ഈ വേദനയുടെ നാളുകള്‍ക്ക് താല്‍ക്കാലിക അറുതി വന്നിരിക്കുന്നുവെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു ദശകത്തോളം വാടക കുതിച്ചുയര്‍ന്ന ശേഷം ബ്രിട്ടനിലെ ശരാശരി പ്രൈവറ്റ് റെന്റുകള്‍ വര്‍ദ്ധിക്കുന്നത് നിന്നിരിക്കുകയാണ്. വാടകക്കാരെ കിട്ടാനായി ലാന്‍ഡ്‌ലോര്‍ഡ്‌സ് ഇപ്പോള്‍ വില കുറയ്ക്കാനും തയ്യാറാകുന്നുവെന്ന് ഡാറ്റ് വ്യക്തമാക്കുന്നു. 

പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് റൈറ്റ്മൂവ് നല്‍കുന്ന വിവരം അനുസരിച്ച് 2026-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ലണ്ടനിലെ പ്രൈവറ്റ് റെന്റ് 1370 പൗണ്ടിലാണ് നിലനിന്നത്. 2017ന് ശേഷം ആദ്യമായാണ് ഒരു വര്‍ഷത്തിലെ ആദ്യ മൂന്ന് മാസങ്ങളില്‍ വാടക ഉയരാത്തത്. വാടകക്കാര്‍ക്ക് തങ്ങള്‍ക്ക് താങ്ങാവുന്നതിന്റെ പരമാവധിയിലേക്ക് നിരക്കുകള്‍ എത്തിക്കഴിഞ്ഞെന്ന് റൈറ്റ്മൂവ് ചൂണ്ടിക്കാണിച്ചു. 

നിലവിലെ വിപണിയിലെ സ്ഥിതിക്ക് അനുസരിച്ച് നിരക്കുകള്‍ ക്രമപ്പെടുത്താന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് നിര്‍ബന്ധിതമാകുകയാണ്. ജീവിതച്ചെലവുകള്‍ കുതിച്ചുയരുന്നത് വലിയ തോതില്‍ സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. ഏകദേശം 26% റെന്റല്‍ ലിസ്റ്റിംഗാണ് പരസ്യപ്പെടുത്തിയ ശേഷം നിരക്കുകള്‍ കുറച്ചതെന്ന് റൈറ്റ്മൂവ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.