CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 14 Seconds Ago
Breaking Now

കേരളത്തില്‍ എല്‍.ഡി.എഫ് 3.0 ഉറപ്പാക്കാന്‍ പ്രവാസലോകം ഒന്നിച്ച് ; എല്‍.ഡി.എഫ് യുകെ & യൂറോപ്പ് ഘടകത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച

കേരളത്തില്‍ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണതുടര്‍ച്ച ഉറപ്പാക്കുന്നതിനായി പ്രവാസലോകത്തുനിന്നുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി എല്‍.ഡി.എഫ് യുകെ & യൂറോപ്പ് ഔദ്യോഗിക ഉദ്ഘാടനം 2026 മാര്‍ച്ച് 14 ശനിയാഴ്ച നടക്കും.

മുന്‍ ധനമന്ത്രിയും സി.പി.ഐ(എം) നേതാവുമായ ഡോ. ടി.എം. തോമസ് ഐസക്, ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 

കേരളത്തിലെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും പ്രവാസി വോട്ടര്‍മാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനും എല്‍.ഡി.എഫ് യുകെ - അയര്‍ലണ്ട് കമ്മിറ്റി അടുത്തിടെ പുനഃസംഘടിപ്പിച്ചിരുന്നു. 

ഭാരവാഹികള്‍:

കണ്‍വീനര്‍: രാജേഷ് കൃഷ്ണ

ജോയിന്റ് കണ്‍വീനര്‍മാര്‍: ജിജോ അരയത്ത്, ഷിനിത്ത് എ.കെ.

ജനേഷ് നായര്‍, ഷൈമോന്‍ തോട്ടുങ്കല്‍, നവീന്‍ ഹരി തുടങ്ങിയ നേതാക്കള്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 

അശ്വതി അശോക്, രാജു കുന്നക്കാട്ട്, എബിന്‍ രാജു, ബിനോജ് ജോണ്‍, മാന്വല്‍ മാത്യു, ബിജു ഗോപിനാഥ്, ടോമിച്ചന്‍ കൊഴുവനാല്‍ എന്നിവര്‍ വിവിധ സബ് കമ്മിറ്റികളെയും ഏകോപിപ്പിക്കും.

 

സി.പി.ഐ(എം) സാര്‍വ്വദേശീയ ഘടകമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്സ് (AIC), പ്രവാസി കേരള കോണ്‍ഗ്രസ്, കൈരളി യുകെ, ക്രാന്തി അയര്‍ലണ്ട്, ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (IWA) , സംസ്‌കാര ജര്‍മ്മനി, യുവധാര മാള്‍ട്ട, KPFS സ്വിസര്‍ലാന്‍ഡ്, രക്തപുഷ്പങ്ങള്‍ ഇറ്റലി തുടങ്ങിയ സംഘടനകള്‍ ഒത്തുചേര്‍ന്നാണ് ആണ് എല്‍.ഡി.എഫ് യുകെ & യൂറോപ്പ് രൂപീകരിച്ചത്.

 

കേരളത്തിന്റെ സര്‍വ്വ മേഖലകളിലും ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങള്‍ പ്രവാസികള്‍ക്കിടയിലും നാട്ടിലെ കുടുംബാംഗങ്ങള്‍ക്കിടയിലും സജീവ ചര്‍ച്ചയാക്കാന്‍ യോഗം തീരുമാനിച്ചു. വരും ദിവസങ്ങളില്‍ കലാ-സാംസ്‌കാരിക പരിപാടികളിലൂടെ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് കമ്മിറ്റിയുടെ നീക്കം.

ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സ്‌നേഹിക്കുന്ന മുഴുവന്‍ പ്രവാസികളും ഈ പരിപാടിയില്‍ പങ്കുചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു

 

Zoom meeting details

 

Date: 14 March 202

Time: UK&Ireland - 15:00 | Europe - 16:00 | Dubai - 19:00 | India - 20:30

Zoom Meeting ID: 810 0469 8031

Passcode: 239307

 

 




കൂടുതല്‍വാര്‍ത്തകള്‍.