CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 56 Minutes 3 Seconds Ago
Breaking Now

ഐ ഓ സി (യു കെ) - സ്‌കോട്ട്‌ലന്‍ഡ് യൂണിറ്റിന്റെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഗണിതശാസ്ത്ര വര്‍ക്ക്ഷോപ്പുകള്‍ യു കെയില്‍ ശ്രദ്ധേയമാകുന്നു; സൗജന്യ സെഷനുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു

സ്‌കോട്ട്‌ലന്‍ഡ്: വൈവിധ്യമാര്‍ന്ന ആശയങ്ങളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും കൊണ്ട് യു കെയില്‍ ശ്രദ്ധാകേന്ദ്രമാകുകയാണ് ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ സ്‌കോട്ട്‌ലന്‍ഡ് യൂണിറ്റ്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി സൗജന്യ ഗണിതശാസ്ത്ര വര്‍ക്ക്ഷോപ്പുകള്‍ 

ഒരുക്കിക്കൊണ്ടാണ് കേരള ചാപ്റ്റര്‍ മിഡ്‌ലാന്‍ഡ്സ് ഏരിയയുടെ ഭാഗമായ സ്‌കോട്ട്‌ലന്‍ഡ് യൂണിറ്റ് യു കെയിലെ ഇതര സംഘടനകള്‍ക്ക് മാതൃകയായി മാറുന്നത്. ഗണിതശാസ്ത്രം പ്രയാസകരമായി തോന്നുന്ന കുട്ടികള്‍ക്ക് അത് ലളിതമായി മനസ്സിലാക്കിക്കൊടുക്കാനും പരീക്ഷകളില്‍ ഉയര്‍ന്ന വിജയം നേടാന്‍ അവരെ പ്രാപ്തരാക്കുകയെന്നതുമാണ് ഈ വര്‍ക്ക്ഷോപ്പിലൂടെ ലക്ഷ്യമിടുന്നത്.

സ്‌കോട്ട്‌ലന്‍ഡ് യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും തൃശൂര്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് മുന്‍ അസിസ്റ്റന്റ് പ്രൊഫസറുമായ ഡയാന പോളിയാണ് സെഷനുകള്‍ക്കും സംശയനിവാരണത്തിനും നേതൃത്വം നല്‍കുന്നത്. 

അമൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഞ്ചിനിയറിങ്ങില്‍ മാസ്റ്റര്‍ ബിരുദവും സ്റ്റിര്‍ലിങ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആര്‍ട്ടിഫിഷല്‍ ഇന്റലിജിന്‍സില്‍ ബിരുദാനന്തര ബിരുദവും കരസ്തമാക്കിയിട്ടുള്ള ഡയാന പോളിയുടെ മേല്‍നോട്ടത്തില്‍ ഗണിതശാസ്ത്രത്തിലെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും മികച്ച പരിശീലനം നല്‍കുന്നതിനുമായി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക 'മാത്തമാറ്റിക്‌സ് ഡൗട്ട് ക്ലിയറിംഗ് & പ്രാക്ടീസ് വര്‍ക്ക്ഷോപ്പ്' സെഷനുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മുതല്‍കൂട്ടാകും. 

പൂര്‍ണ്ണമായും സൗജന്യമായി നടത്തുന്ന ഈ സേവനം യു കെയിലെ മലയാളി സമൂഹത്തിനിടയില്‍ ഇതിനോടകം വലിയ ശ്രദ്ധ പിടിച്ചുപറ്റിട്ടുണ്ട്. P4 മുതല്‍ S1 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നിലവില്‍  രണ്ട് ബാച്ചുകള്‍ വിജയകരമായി നടന്നുവരുന്നു. പുതിയതായി ആരംഭിക്കുന്ന ബാച്ചില്‍ പ്രധാനമായും S1 മുതല്‍ S6 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. പുതിയ ബാച്ചിന്റെ രജിസ്‌ട്രേഷന്‍ തുടരുകയാണ്. പ്രവേശം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ ഫോമും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 

ഡയാന പോളി: +44 7826 200215

 

രജിസ്‌ട്രേഷന്‍ ഫോം: 

https://docs.google.com/forms/d/e/1FAIpQLSfJigfhwS3esShBRteq86ZZmO44lAtaCo6N6LRUE0zQxbfPBQ/viewform?usp=dialog

റോമി കുര്യാക്കോസ് 

 




കൂടുതല്‍വാര്‍ത്തകള്‍.