CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 55 Seconds Ago
Breaking Now

വിവാഹമോചന വിവാദങ്ങള്‍ക്കിടെ നടി തൃഷയ്‌ക്കൊപ്പം പൊതുവേദിയില്‍ വിജയ്

വിവാഹമോചന വിവാദങ്ങള്‍ക്കിടെ നടി തൃഷയ്‌ക്കൊപ്പം പൊതുവേദിയില്‍ എത്തിയിരിക്കുകയാണ് നടന്‍ വിജയ്. പ്രശസ്ത നിര്‍മ്മാതാവ് കലൈപതി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിനാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഒരേ കാറില്‍ വന്നിറങ്ങിയ വിജയ്യും തൃഷയും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഒരുമിച്ച് ഫോട്ടോയെടുത്ത ശേഷമാണ് മടങ്ങിയത്.

പരമ്പരാഗത വേഷത്തിലായിരുന്നു ഇരുവരും ചടങ്ങിനെത്തിയത്. സ്വര്‍ണ്ണനിറത്തിലുള്ള സില്‍ക്ക് ഷര്‍ട്ടും മുണ്ടുമായിരുന്നു വിജയ്യുടെ വേഷം. ചുവപ്പ് കരയുള്ള വെള്ളയും സ്വര്‍ണ്ണനിറവും കലര്‍ന്ന സില്‍ക്ക് സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച് അതിസുന്ദരിയായാണ് തൃഷ എത്തിയത്. എമറാള്‍ഡ് നെക്ലേസ് തൃഷയുടെ ലുക്കിന് കൂടുതല്‍ ചാരുത നല്‍കി.

വിജയ്യുടെ ഭാര്യ സംഗീത സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലെ വിവരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഒരു പ്രമുഖ നടിയുമായുള്ള ബന്ധം വിജയ് അവസാനിപ്പിച്ചില്ലെന്നതായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം. ഈ വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെയാണ് ഇരുവരും പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. 'ഗില്ലി' മുതല്‍ 'ലിയോ' വരെ നീളുന്ന തങ്ങളുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി ഓഫ്സ്‌ക്രീനിലും ചര്‍ച്ചയാവുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.