
















ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന , മോഹന്‍ജി ഫൗണ്ടേഷനും, ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പ സേവാ സംഘവും സംയുക്തമായി സംഘടിപ്പിച്ച മീനഭരണി ആഘോഷങ്ങള്‍ക്ക് ഭക്തിസന്ദ്രമായ സമാപനമായി . 2026 മാര്‍ച്ച് 28 ശനിയാഴ്ച തോണ്ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചാണ് മീനഭരണി ആഘോഷ ചടങ്ങുകള്‍ നടത്തപ്പെട്ടത് . അന്നേ ദിവസം പൊങ്കാല സമര്‍പ്പണം, ഭഗവതി സേവ,പുഷ്പാഞ്ജലി,നാരങ്ങ വിളക്ക്, നാമസങ്കീര്‍ത്തനം,താലപ്പൊലി,തുടര്‍ന്ന് ദീപാരാധനയും ശേഷം അന്നദാനവും നടന്നു. പൂജകള്‍ക്ക് താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വര്വര്‍ കര്‍മികത്വം വഹിച്ചു ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ഭക്തര്‍ ഈ പുണ്യ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു.


