CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 12 Minutes 17 Seconds Ago
Breaking Now

ധുരന്ദറിന്റെ ലാഭവിഹിതം വേണം, 500 കോടിയെങ്കിലും തരണം; ആവശ്യവുമായി ല്യാരി നിവാസികള്‍

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ദര്‍ 2 ' തിയേറ്ററുകളില്‍ ഗംഭീര പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയുടെ ലാഭവിഹിതം ആവശ്യപ്പെട്ടിരിക്കുകയാണ് പാകിസ്താനിലെ ല്യാരി എന്ന പ്രദേശത്തെ താമസക്കാര്‍. സിനിമയുടെ പ്രധാന കഥാപശ്ചാത്തലമാണ് ല്യാരി. സിനിമയുടെ ലാഭത്തിന്റെ പകുതിയോ അതിലധികമോ തങ്ങളുടെ നാടിന്റെ വികസനത്തിനായി നല്‍കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ല്യാരി എന്ന നഗരത്തിന്റെ പേര് ഉപയോഗപ്പെടുത്തിയാണ് സിനിമ ഇത്രയും ലാഭം ഉണ്ടാക്കിയതെന്നും ചിത്രത്തിന്റെ വരുമാനത്തില്‍ നിന്ന് 500 കോടി രൂപയെങ്കിലും തങ്ങള്‍ക്ക് നല്‍കണം എന്നാണ് ഇവര്‍ പറയുന്നത്. ല്യാരിയിലെ റോഡുകള്‍ തകര്‍ന്നു കിടക്കുകയാണെന്നും ലാഭ വിഹിതം ലഭിച്ചാല്‍ പ്രദേശത്ത് വികസനം നടത്താമെന്നും ഇവര്‍ ആവശ്യപെടുന്നു. ''ചിത്രം ആയിരം കോടി നേടുന്നുണ്ടെങ്കില്‍ അതില്‍ പകുതി ല്യാരി നിവാസികള്‍ക്ക് നല്‍കണം. എങ്കില്‍ മാത്രമേ ഞങ്ങളുടെ റോഡുകള്‍ ശരിയാവുകയുള്ളൂ' എന്നാണ് ഒരു പ്രദേശവാസി അഭിപ്രായപ്പെട്ടത്. ല്യാരിയുടെ പേരില്‍ പണം സമ്പാദിക്കുമ്പോള്‍ അത് ആ പ്രദേശത്തിന് കൂടി ഉപകരിക്കണമെന്നാണ്'' ഇവര്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.