CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 54 Minutes 29 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം ഗ്രാന്‍ഡ് മിഷന്‍ 2026 സമാപിച്ചു

ബിര്‍മിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍  നോമ്പുകാല വാര്‍ഷിക ധ്യാനം ഗ്രാന്‍ഡ് മിഷന്‍ 2026 സമാപിച്ചു .രൂപതയുടെ വിവിധ  ഇടവക മിഷന്‍ പ്രൊപ്പോസഡ്  മിഷനുകളിലെ നൂറ്  കേന്ദ്രങ്ങളില്‍ നടന്ന ധ്യാനത്തില്‍ യു കെ യിലും കേരളത്തില്‍ നിന്നുമുള്‍പ്പടെ   23 പ്രശസ്ത  വചന പ്രഘോഷകര്‍  ആണ്  ഗ്രാന്‍ഡ് മിഷന് നേതൃത്വം നല്‍കിയത് . തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ മാര്‍ ടോണി നീലങ്കാവില്‍,  റെവ ഡോ ജിജിമോന്‍ പുതുവീട്ടില്‍കളത്തില്‍ എസ്  ജെ ,ഫാ ജോസഫ് പോഴാലിപറമ്പന്‍ വി സി ഫാ ദേവസി പുതുശ്ശേരി വിസി,  ഫാ ജിന്റോ കൊടിയന്‍ വി സി ,ഫാ ജോമോന്‍ കൈപ്പടക്കുന്നേല്‍ വി സി ,ഫാ ഓസ്റ്റിന്‍ മേനോന്‍കരിയില്‍  വിസി ,ഫാ ജെയ്‌സണ്‍ ത്രികോയിക്കല്‍ എം സി ബി എസ് ,ഫാ ഷാരോണ്‍  പാറതാഴെ എം സി ബി എസ് , ഫാ റോമിയോ അഗസ്റ്റിന്‍ വി സി ,ഫാ ജോജോ വരേകുളം  വി സി ,ഫാ ആല്‍ബിന്‍ പാലത്തിങ്കല്‍ വി സി ,ഫാ ജിതിന്‍ ഫിലിപ്പ് എം സി ബി എസ്  ,ഫാ ജോസഫ് ഓണാട്ട് വി സി ,ഫാ ജോസഫ് മുക്കാട്ട് ,ഫാ സെബാസ്റ്റ്യന്‍ നെടുംപുറത്ത് ,ഫാ ജോബിന്‍ പെരുമ്പളത്തു ശ്ശേരി ,ഫാ ജോ മൂലേശ്ശേരി വി സി ,ഫാ സെബാസ്റ്റ്യന്‍ പൊട്ടനാനിയില്‍  സി എം എഫ് ,ഫാ ഷിനോജ് കളരിക്കല്‍ , ഫാ  ജെബിന്‍ പതിപറമ്പില്‍ എം സി ബി എസ് ,ഫാ ഡെന്നി മണ്ഡപത്തില്‍ വി സി എന്നീ വൈദികരാണ് വചന പ്രഘോഷണം നടത്തിയത് .സാധ്യമായ സ്ഥലങ്ങളിലെല്ലാം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വചന സന്ദേശം നല്‍കുകയും ചെയ്തു .രൂപത ഇവാഞ്ചെലൈ സേഷന്‍  കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റെവ സി ആന്‍ മരിയ എസ് എച്ചിന്റെ നേതൃത്വത്തിലുള്ള രൂപത ഇവാഞ്ചെലൈസേഷന്‍ കമ്മീഷന്‍ ആണ് ഗ്രാന്‍ഡ് മിഷന്‍ 2026 ന്  നേതൃത്വം നല്‍കിയത് .

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.