CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 28 Seconds Ago
Breaking Now

വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം

വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രവും, കെന്റ് ഹിന്ദു സമാജവും. 2026 ഏപ്രില്‍ 15 വിഷു ദിവസം രാവിലെ 9 മണിക്ക് നട തുറക്കും, 9:15 ന് നിര്‍മ്മാല്യ ദര്‍ശനം, 9:30 ന് ഉഷപൂജ, 10 മണിക്ക് വിഷു കണിയും, വിഷു കൈനീട്ടവും, 11 മണിക്ക് വിഷു പ്രത്യേക പൂജ, ഉച്ചക്ക് 12 മണിക്ക് ഉച്ചപൂജ, 12:30 ന് നട അടക്കല്‍. വൈകുന്നേരം 4 മണിക്ക് നട തുറക്കല്‍ 5 മണിക്ക് മഹാസുദര്‍ശന പൂജ,5:30 ന് വൃന്ദാവന്‍ ഭജന്‍സ് അവതരിപ്പിക്കുന്ന ഭജന,6:30 ന് ദീപാരാധന,7 മണിക്ക് പ്രദോഷപൂജ,7:30 ന് ശ്രീമതി ചിത്ര ലക്ഷ്മി നേതൃത്വം കൊടുക്കുന്ന ദക്ഷിണ യുകെ  അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാംസ്,8 മണിക്ക് അത്താഴ പൂജ, പൂജകള്‍ക്ക് ശ്രീ അഭിജിത്ത് , താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വര്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും, വെള്ളിയോട്ടില്ലാം ശ്രീ അദ്രിത് വാസുദേവ് പൂജകള്‍ക്ക് സഹ കര്‍മികത്വം വഹിക്കും 8:30 ന് വിഷുസദ്യ (വിഷു സദ്യക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാന്‍ ഈ നമ്പറുകളില്‍ വിളിക്കുക.Tel: 07973151975 / 07553694621

Email: kentayyappatemple@gmail.com)

Pooja Booking: https://booking.kentayyappatemple.org

 

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് 

07838170203, 07985245890, 07507766652, 07906130390,0 7973 151975

അമ്പലത്തിന്റെ വിലാസം

KENT AYYAPPA TEMPLE

1 Northgate, Rochester ME1 1LS

 

 




കൂടുതല്‍വാര്‍ത്തകള്‍.