CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 41 Minutes 43 Seconds Ago
Breaking Now

നവ നേതൃനിരയുമായി 'സര്‍ഗ്ഗം സ്റ്റീവനേജ്'; മേഴ്‌സി മാത്യു പ്രസിഡന്റായും ജിമ്മി തോമസ് സെക്രട്ടറിയായും സിബി കക്കുഴി ട്രഷററായും തെരഞ്ഞെടുത്തു ; ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം ഏപ്രില്‍ 12 ന്

സ്റ്റീവനേജ്: ഹര്‍ട്‌ഫോര്‍ഡ്ഷെയറിലെ പ്രമുഖ മലയാളി അസ്സോസ്സിയേഷനായ 'സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍' 2026 -2027 വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഇരുപതു വര്‍ഷത്തിലധികമായി സാമൂഹ്യ, സാംസ്‌കാരിക, കായിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും, മലയാള ഭാഷക്കും,കേരളീയ പൈതൃകത്വത്തിനും മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിച്ചു വരുകയും ചെയ്യുന്ന  സംഘടന എന്ന നിലയില്‍, യു കെ യില്‍ ഏറെ ശ്രദ്ധേയമായ മലയാളി അസോസിയേഷനുകളില്‍ ഒന്നാണ് 'സര്‍ഗ്ഗം സ്റ്റീവനേജ്'.

സര്‍ഗ്ഗം സ്റ്റീവനേജിന്റെ  ക്രിസ്തുമസ്സ് ന്യൂ ഇയര്‍ ആഘോഷത്തിനിടയില്‍ നടന്ന  വാര്‍ഷീക ജനറല്‍ ബോഡി യോഗത്തില്‍ നിന്നും നോമിനേറ്റ് ചെയ്യപ്പെട്ട കമ്മിറ്റി മെംബര്‍മാരില്‍ നിന്നും മേഴ്‌സി മാത്യുവിനെ പ്രസിഡണ്ടായും, ജിമ്മി തോമസിനെ സെക്രട്ടറിയായും, സിബി കക്കുഴിയെ ഖജാന്‍ജിയായും ഏകകണ്ഠമായി തെരഞ്ഞെടുത്തു. 

സര്‍ഗം സ്റ്റീവനേജിന്റെ ചരിത്രത്തില്‍ വനിത അമരക്കാരിയാകുന്ന പ്രഥമ കമ്മിറ്റിയില്‍, ബിന്ദു ജിസ്റ്റിന്‍ വൈസ് പ്രസിഡണ്ടും, റൊമാരിയോ ജെറോള്‍ഡ് ജോ. സെക്രട്ടറിയും, ഹെന്‍ട്രിന്‍ ജോ. ട്രഷററും ആയി ചുമതല വഹിക്കും.  പുതിയ ഭരണ സമിതിയില്‍ സജീവ് ദിവാകരന്‍, ലിജി റെനി, ലേഖാ സുരേഷ്, ടിജോ ടോമി, ജാസ്മിന്‍ ചാക്കോ, ദിവ്യ രാജ്  എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സേവനം ചെയ്യുന്നതോടൊപ്പം,വിവിധ സബ് കമ്മിറ്റിള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.  

പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍  ഈസ്റ്റര്‍-വിഷു-ഈദ് ആഘോഷം പ്രൗഢവും, വിപുലമായും സംഘടിപ്പിക്കും. റാമ്പ് വാക്, ഫെസ്റ്റിവല്‍ തീം സ്‌കിറ്റ്‌സ്, ഡിജെ, ഗ്രാന്‍ഡ് ഈസ്റ്റര്‍ ഡിന്നര്‍, ശിങ്കാരി മേളം കൂടാതെ കലയുടെ വര്‍ണ്ണ വസന്തം വിടരുന്ന സംഗീത-നൃത്ത-നടന വിരുന്നും  ആസ്വദിക്കാം ഏപ്രില്‍ 12 ന് ഞായറാഴ്ച്ച സംഘടിപ്പിക്കുന്ന  ഈസ്റ്റര്‍ , വിഷു ആഘോഷത്തിന്  സ്റ്റീവനേജ് ബാണ്‍വെല്‍ അപ്പര്‍ സ്‌കൂള്‍ ഓഡിറ്റോറിയം വേദിയാവും.

മുന്‍  കാലങ്ങളില്‍ തുടങ്ങി വെച്ചിട്ടുള്ള കര്‍മ്മ പദ്ധതികള്‍ തുടര്‍ന്ന് കൊണ്ടുപോകുന്നതിനും, സാമൂഹ്യ പ്രതിബദ്ധതയും, സാംസ്‌ക്കാരിക പൈതൃകവും, മലയാള ഭാഷാ പോഷണം, കായിക ക്ഷമത  തുടങ്ങിയ പദ്ധതികള്‍ക്കു മുന്‍തൂക്കം നല്‍കുവാനും കമ്മിറ്റി യോഗം തീരുമാനിച്ചു. സര്‍ഗം സ്റ്റീവനേജില്‍ നിലവില്‍ അറുന്നൂറോളം മെംബര്‍മാര്‍ ഉണ്ട്.  

പ്രതീക്ഷയുടെയും, പ്രത്യാശയുടെയും സന്ദേശമരുളുന്ന ഉയിര്‍പ്പ് തിരുന്നാളും , സമൃദ്ധിയുടെയും, ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷുവും, കരുണയുടെയും, ദാന-ധര്‍മ്മാതികളുടെയും  പുണ്യ ദിനമായ ഈദും ഒന്നിക്കുന്ന മഹാ ആഘോഷത്തില്‍ പങ്കു ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍  കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.

 

മേഴ്‌സി മാത്യു :07946 441321

ജിമ്മി തോമസ്: 07460 952027

സിബി കക്കുഴി 07503 884775

 

Barnwell upper School, Shephall , Stevenage, Hertfordshire, SG2 9SW. 

 

 

Appachan Kannanchira 

 




കൂടുതല്‍വാര്‍ത്തകള്‍.