CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 10 Minutes 24 Seconds Ago
Breaking Now

കേരള സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ്; ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ ഇന്ന് യുഡിഎഫ് ഇലക്ഷന്‍ കണ്‍വെന്‍ഷന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും

ലണ്ടന്‍. കേരളത്തിലെ പൊതുതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലണ്ടന്‍ ഈസ്റ്റ് ഹാമില്‍ ഇന്ന് (മാര്‍ച്ച് 29) യുഡിഎഫ് പുതുയുഗ കേരളം ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ നടക്കും.  ഇന്ന്  വൈകിട്ട് 5 ന് ആരംഭിക്കുന്ന സമ്മേളനം.ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, കെഎംസിസി, കേരള പ്രവാസി കോണ്‍ഗ്രസ് (ജേക്കബ്), ആര്‍എസ്പി തുടങ്ങിയ സംഘടനകളുടെ സംയുക്ത വേദിയായ യുഡിഎഫ് യുകെയാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത്.  ഈസ്റ്റ് ഹാം ബാര്‍ക്കിങ് റോഡ് (E6 3BP) ശ്രീ നാരായണ ഗുരു മിഷന്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍

 കെപിസിസി പ്രസിഡന്റ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. കേരളത്തില്‍ നിന്നുള്ള പ്രമുഖ

 രാഷ്ട്രീയ നേതാക്കളും യു കെ യിലെ വിവിധ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

 'പുതു യുഗ കേരളം'' എന്ന പേരില്‍ ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ഈ സമ്മേളനത്തില്‍ മലയാളി സമൂഹത്തിന്റെ സാന്നിധ്യം നിര്‍ണായകമാണെന്ന് സംഘാടകര്‍ അറിയിച്ചു. കണ്‍വെന്‍ഷന്‍ വിജയകരമാക്കാന്‍ ഏവരും പങ്കുചേരണമെന്ന് ഐഒസി യുകെ കേരള ചാപ്പര്‍ പ്രസിഡന്റ് സുജു കെ ഡാനിയേല്‍, കെ എം സി സി പ്രസിഡന്റ് അസ്സനാര്‍ കുന്നുമ്മേല്‍ ജനറല്‍ സെക്രട്ടറി സഫീര്‍ പേരാമ്പ്ര,ഐ ഓ സി ഇലക്ഷന്‍ ക്യാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ ബിജു കുളങ്ങര എന്നിവര്‍ അറിയിച്ചു.

 കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലം: Sree Narayanana Guru Mission Hall, 16 Barking Road, E6 3BP, യുകെ

 

 




കൂടുതല്‍വാര്‍ത്തകള്‍.