CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 46 Minutes 4 Seconds Ago
Breaking Now

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ കുറയ്ക്കാന്‍ 'ഒരു കാരണം' കിട്ടി! ഏപ്രിലില്‍ യുകെ പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് കുറഞ്ഞത് പലിശ കുറയ്ക്കാന്‍ സഹായിക്കുമോ? 'ഈ മാസം' പലിശ കുറയുമെന്ന് പ്രവചിച്ച് മോര്‍ട്ട്‌ഗേജ് വിപണികള്‍

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ കൂട്ടുന്നത് ഒഴിവാക്കാനുള്ള കാരണമായി മാറുമെന്നാണ് പ്രതീക്ഷ

ഇറാന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പലിശ നിരക്ക് കുറയ്ക്കുന്ന കാര്യമൊക്കെ മറന്നേക്കാനാണ് സാമ്പത്തിക വിദഗ്ധര്‍ ബ്രിട്ടന് മുന്നറിയിപ്പ് നല്‍കിയത്. ഇത് കാര്യവുമായിരുന്നു. ഗ്യാസ്, എണ്ണ വിതരണത്തെ അട്ടിമറിച്ച യുദ്ധം സ്വാഭാവികമായും ഇതെല്ലാം ഇറക്കുമതി ചെയ്യുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇതെല്ലാം പണപ്പെരുപ്പത്തെ റോക്കറ്റ് വേഗത്തില്‍ കുതിക്കാന്‍ ഇടയാക്കുമ്പോള്‍ മോര്‍ട്ട്‌ഗേജ് വിപണിക്ക് പണികിട്ടുമെന്ന ആശങ്കയും ബാക്കിയാണ്. 

ഇതിനിടയിലാണ് സകല പ്രവചനങ്ങളും അട്ടിമറിച്ച് ഏപ്രില്‍ മാസത്തെ പണപ്പെരുപ്പ നിരക്ക് പുറത്തുവന്നിരിക്കുന്നത്. ഏപ്രിലില്‍ 2.8 ശതമാനത്തിലേക്ക് പണപ്പെരുപ്പം കുറഞ്ഞുവെന്ന അപ്രതീക്ഷിത വാര്‍ത്തയാണ് ഒഎന്‍എസ് സ്ഥിരീകരിച്ചിട്ടുള്ളത്. മാര്‍ച്ചിലെ 3.2 ശതമാനത്തില്‍ നിന്നുമാണ് ഈ തിരിച്ചിറക്കം. 

ഭക്ഷ്യ, സേവന വിലകള്‍ താഴ്ന്നതും, മറുഭാഗത്ത് സകല ബില്ലുകളും വര്‍ദ്ധിച്ചതും ചേര്‍ന്നാണ് പണപ്പെരുപ്പ സമ്മര്‍ദത്തെ തടഞ്ഞതെന്നാണ് സൂചന. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പലിശ കൂട്ടുന്നത് ഒഴിവാക്കാനുള്ള കാരണമായി മാറുമെന്നാണ് പ്രതീക്ഷ ഉയരുന്നത്. ഈ വര്‍ഷം പലിശകള്‍ പല തവണ വെട്ടിക്കുറയ്ക്കുമെന്ന നിലയില്‍ നിന്നും പലിശ കുറയാന്‍ യാതൊരു സാധ്യതയുമില്ലെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നതാണ്. 

പുതിയ പണപ്പെരുപ്പ നിരക്ക് വന്നതോടെ ആഗസ്റ്റില്‍ പലിശ കുറയുമെന്ന പ്രതീക്ഷ ഒന്നുകൂടി പുതുക്കി ഇത് ജൂണ്‍, ജൂലൈ മാസത്തില്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ വിപണികള്‍ പ്രതീക്ഷിക്കുന്നത്. ഡാറ്റകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാണ് നടപടി വരികയെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ മോണിറ്ററി പോളിസി കമ്മിറ്റിക്ക് പലിശ കുറയ്ക്കാന്‍ ലഭിച്ച സാധ്യത അവര്‍ പ്രയോജനപ്പെടുത്തിയാല്‍ മറ്റൊരു വിലക്കയറ്റം ഒഴിവാക്കാമെന്ന ഗുണം കൂടിയുണ്ട്. പ്രവചനങ്ങള്‍ സംഭവിച്ചാല്‍ പലിശ കുറയാനും, അത് മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും. 




കൂടുതല്‍വാര്‍ത്തകള്‍.