CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 37 Minutes 22 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുടുംബങ്ങള്‍ക്കായി ശിക്ഷണക്രമത്തെക്കുറിച്ചുള്ള ക്വിസ് മത്സരം (ഉര്‍ഹ 2026 ) . ഒന്നാം സമ്മാനമായി മുവായിരം പൗണ്ടും , രണ്ടാം സമ്മാനമായി രണ്ടായിരം പൗണ്ടും , മൂന്നാം സമ്മാനമായി ആയിരം പൗണ്ടും . യുണിറ്റ് തല മത്സരങ്ങള്‍ക്കുള്ള നൂറ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചു

ബര്‍മിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായിമുന്‍ വര്‍ഷങ്ങളില്‍ നടത്തിയ ആരാധനക്രമ, ദൈവശാസ്ത്ര , ആധ്യാത്മികത കുടുംബ ക്വിസ് മത്സരങ്ങളുടെ ആവേശകരമായ പരിസമാപ്തിക്കുശേഷം ഈ വര്‍ഷം  ആചരിക്കുന്ന  ശിക്ഷണക്രമ വര്‍ഷ കര്‍മ്മ പദ്ധതികളുടെ  ഭാഗമായി ഈ വര്‍ഷം കുടുംബങ്ങള്‍ക്കായി നടക്കുന്ന ശിക്ഷണക്രമ  വര്‍ഷ കുടുംബ ക്വിസ് മത്സരം  (ഉര്‍ഹ 2026 )യുണിറ്റ് തല മത്സരങ്ങള്‍ക്കായുള്ള നൂറ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചു . രൂപതയുടെ വെബ്സൈറ്റിലും , സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും , ഔദ്യോഗിക ന്യൂസ് ബുള്ളെറ്റിനായ ദനഹായിലും ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്  .ഇടവക/മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക്  തുടര്‍ന്ന് ഓണ്‍ലൈന്‍ ആയി നടക്കുന്ന റീജിയന്‍ തല മത്സരവും  അതെ തുടര്‍ന്ന് രൂപതാതലത്തില്‍ നവംബര്‍ 28 ന് ഫൈനല്‍ മത്സരവും നടക്കുന്ന രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത് . രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ ദനഹാ യിലും സോഷ്യല്‍ മീഡിയ പേജുകളിലും ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ് ഇടവക, റീജിയന്‍ തലങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുക , ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ രൂപതയുടെ വെബ്സൈറ്റിലും ലഭ്യമാക്കിയിട്ടുണ്ട് . 50 ആഴ്ചകളില്‍ ദനഹായില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ ശിക്ഷണക്രമ ചോദ്യങ്ങളും (1001 ചോദ്യങ്ങള്‍ )പരിശുദ്ധന്‍ പരിശുദ്ധര്‍ക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയില്‍ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും രൂപതാതല മത്സരം . രൂപതാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് 2000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ടും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ടും ട്രോഫിയും നല്‍കും. കുടുംബങ്ങള്‍ക്കുള്ള ശിക്ഷണക്രമ വര്‍ഷ ക്വിസ് മത്സരത്തിന്റെ നിയമങ്ങളും , മാര്‍ഗനിര്‍ദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശിക്ഷണക്രമ  വര്‍ഷത്തില്‍ വിശ്വാസികള്‍ സീറോ മലബാര്‍ സഭയുടെ ശിക്ഷണക്രമത്തെക്കുറിച്ച്  കൂടുതല്‍ ആഴത്തില്‍ പഠിക്കുവാനും ,തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് ശിക്ഷണക്രമ ത്തെ ക്കുറിച്ചുള്ള എപ്പാര്‍ക്കിയല്‍ കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്നും . ക്വിസ് മത്സരത്തില്‍  എല്ലാ രൂപതാ മക്കളുടെയും സജീവമായ പങ്കാളിത്തവും   പ്രാര്‍ഥനാ സഹായവും അഭ്യര്‍ഥിക്കുന്നതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു .എല്ലാ ഇടവക/ മിഷന്‍/ പ്രൊപ്പോസഡ് മിഷനുകളിലും ക്വിസ് മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി , പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രെട്ടറി റോമില്‍സ് മാത്യു അറിയിച്ചു .

 

 

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.