CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 4 Seconds Ago
Breaking Now

ആന്‍ഡി ബേണ്‍ഹാം വരുന്നു, കൗണ്‍സില്‍ ടാക്‌സുകള്‍ ഉയര്‍ത്താന്‍? ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയപ്പോഴേക്കും ജനങ്ങളെ പിഴിയുന്ന നിലപാടുകള്‍ പ്രഖ്യാപിച്ചു; കൗണ്‍സില്‍ ടാക്‌സ് സിസ്റ്റം പരിഷ്‌കരിച്ചാണ് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ബില്‍ ഭാരം!

യുകെയിലെ ഭൂനികുതി വളരെ കുറവാണെന്നും ബേണ്‍ഹാം

പിടിച്ചതിലും വലുതാണ് അളയില്‍ എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. കൈയില്‍ കിട്ടിയതിനേക്കാള്‍ കൂടിയ അപകടം ഉള്ളില്‍ കാത്തിരിക്കുന്നുവെന്ന അര്‍ത്ഥത്തിലാണ് ഇത്. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറില്‍ നിന്നും രക്ഷപ്പെടാനായി ലേബര്‍ പാര്‍ട്ടി ഇപ്പോള്‍ ആന്‍ഡി ബേണ്‍ഹാമിനെ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി മേക്കര്‍ഫീല്‍ഡിലെ എംപി സ്ഥാനമൊഴിഞ്ഞ് ഒരു ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കുകയും ചെയ്തിട്ടുണ്ട്. 

എന്നാല്‍ താന്‍ എംപിയായി വിജയിച്ച് പാര്‍ട്ടി നേതൃനിരയിലേക്ക് എത്തുകയും, പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന സൂചന ആന്‍ഡി ബേണ്‍ഹാം ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. മിഡില്‍ ഇംഗ്ലണ്ടില്‍ കൂടുതല്‍ നികുതികള്‍ പിടിക്കാനുള്ള പണികളാണ് തന്റെ സ്വപ്‌നമെന്ന് മേക്കര്‍ഫീല്‍ഡിലെ ലേബര്‍ സ്ഥാനാര്‍ത്ഥി വ്യക്തമാക്കി. 

കൗണ്‍സില്‍ ടാക്‌സ് സിസ്റ്റം പരിഷ്‌കരിക്കുകയും, ഒരു പുതിയ ലാന്‍ഡ് വാല്യൂ നികുതി ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നാണ് ലേബര്‍ നേതൃമോഹിയുടെ നിലപാട്. ഇത് പ്രാബല്യത്തില്‍ വന്നാല്‍ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഉയരുന്ന ബില്ലുകളായി ഇത് പ്രതിഫലിക്കും. പഴയ മൂല്യനിര്‍ണ്ണം അനുസരിച്ച് കൗണ്‍സില്‍ ടാക്‌സ് കുറച്ച് വെച്ചിരിക്കുന്നത് നീതീകരിക്കാവുന്ന കാര്യമല്ലെന്നാണ് ബേണ്‍ഹാം ചൂണ്ടിക്കാണിക്കുന്നത്. 

ഇതിന് പുറമെ യുകെയിലെ ഭൂനികുതി വളരെ കുറവാണെന്നും ബേണ്‍ഹാം പറയുന്നു. ഇത് പ്രകാരം വര്‍ഷങ്ങള്‍ക്കിടെ മൂല്യം വര്‍ദ്ധിച്ച വീടുകള്‍ക്ക് പുതിയ നികുതികള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യ.തയാണ് തെളിയുന്നത്. ജനജീവിതം പൊറുതിമുട്ടി നില്‍ക്കുമ്പോള്‍ കൂടുതല്‍ നികുതിഭാരം സമ്മാനിക്കാന്‍ ഒരു നേതാവ് വരുന്നുവെന്നത് ബ്രിട്ടനെ സംബന്ധിച്ച് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.