CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 24 Seconds Ago
Breaking Now

കുഞ്ഞു വിരല്‍ തുമ്പുകളില്‍ വിരിഞ്ഞ മനോഹരമായ കലാസൃഷ്ടികള്‍ .. കയ്യെഴുത്ത് മാസികയില്‍ രൂപതകളില്‍ ഒന്നാം സ്ഥാനം നേടി സെന്റ് മേരിസ് മിഷന്‍ ഗ്ലോസ്റ്റര്‍

കുട്ടികള്‍ തങ്ങളുടെ ദൈവ ചിന്തകള്‍ പങ്കുവച്ചു എന്നതിലുപരി സ്വന്തം കൈവച്ച് എഴുതിയും വരച്ചും മനോഹരമായ കൈയ്യെഴുത്ത് മാസികയാണ് ഒരുക്കിയത്.

ഗ്ലോസ്റ്റര്‍ സെന്റ് മേരിസ് മിഷന് ഇത് അഭിമാന നിമിഷമാണ്. കാരണം കലാരൂപങ്ങളിലൂടെ മനോഹരമായ ഒരു കൈയ്യെഴുത്ത് മാസിക ഒരുക്കിയപ്പോള്‍ അത് ഏറ്റവും മികച്ച ഒന്നായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

സീറോ മലബാര്‍ സഭാ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനേയും ഫാദര്‍ ജിബിന്‍ വാമറ്റത്തിലിനേയും ഉള്‍പ്പെടെ വരച്ച ചിത്രങ്ങള്‍ ഏവരുടേയും ഹൃദയം കവര്‍ന്നു. കുട്ടികള്‍ തങ്ങളുടെ ദൈവ ചിന്തകള്‍ പങ്കുവച്ചു എന്നതിലുപരി സ്വന്തം കൈവച്ച് എഴുതിയും വരച്ചും മനോഹരമായ കൈയ്യെഴുത്ത് മാസികയാണ് ഒരുക്കിയത്. കാറ്റികിസം കമ്മീഷനാണ് സമ്മാനം പ്രഖ്യാപിച്ചത്. 27 ഓളം പാരിഷുകള്‍ മത്സരത്തിന്റെ ഭാഗമായി. 55 കുട്ടികളില്‍ നിന്നായി 60 ഓളം എന്‍ട്രികളാണ് ഉണ്ടായിരുന്നത്.

ഏതായാലും കുരുന്നുകളുടെ ഈ അതുല്യമായ കഴിവില്‍ അഭിമാനത്തിലാണ് ഗ്ലോസ്റ്റര്‍ സമൂഹം.




കൂടുതല്‍വാര്‍ത്തകള്‍.