
















യുകെ മലയാളികള്‍ക്ക് തങ്ങളുടെ കുടുംബാംഗത്തിന്റെ തന്നെ വിവാഹമായിരുന്നു ഇന്നലെ അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്നത്. മുന്‍ യുക്മ പ്രസിഡന്റ് തൃശൂര്‍ പെരിഞ്ഞനം സ്വദേശി ഡോ ബിജു പെരിങ്ങത്തറയുടെയും ഡോ മായയുടെയും മകള്‍ ഡോ അപര്‍ണയും കോട്ടയം ആനിക്കാട് ശാരദ മന്ദിരം എന്‍ അനില്‍കുമാറിന്റെയും സതി അനില്‍കുമാറിന്റെയും മകന്‍ ഡോ ഇന്ദ്രജിത്തിന്റെയുമാണ് വിവാഹിതരായത്.
ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു താലികെട്ട്. ശേഷം അങ്കമാലി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ സെന്ററില്‍ മറ്റ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.


യുക്മ പ്രസിഡന്റ്എബി സെബാസ്‌റ്റ്യൻ, ബ്രാഡ്‌ലി സ്റ്റോക്ക് മുന്‍ മേയര്‍ ടോം ആദിത്യ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.


മെയ് 23 ന് യുകെയില്‍ റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്


നിലവിലെ ലോക കേരള സഭയിലെ അംഗമായ ഡോ ബിജു പെരിങ്ങത്തറ. യുകെയിലെ സംഘടനകളിലെ സജീവ സാന്നിധ്യമായ ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം സ്വന്തം കുടുംബത്തിലെ വിവാഹം പോലെ കൊണ്ടാടുകയായിരുന്നു അംഗങ്ങള്‍.


വധുവരന്മാര്‍ക്ക് യൂറോപ് മലയാളിയുടെ മംഗളാംശസകള്‍...