CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 31 Seconds Ago
Breaking Now

ഹോര്‍മുസിലെ തെറ്റായ നീക്കങ്ങള്‍ അമേരിക്കയെ മരണച്ചുഴിയില്‍ പെടുത്തുമെന്ന് ഇറാന്‍; ഹോര്‍മുസ് ഉപരോധിക്കാന്‍ യു എസ് സൈന്യം

ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്ന് ഹോര്‍മുസ് വഴി പുറത്തേയ്ക്കും തിരിച്ച് ഇറാനിലേയ്ക്കും വരുന്ന കപ്പലുകളെ ഉപരോധിക്കുമെന്നാണ് അമേരിക്കന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.

ഹോര്‍മുസ് ഉപരോധിക്കാനുള്ള ട്രംപിന്റെ നീക്കത്തെ വെല്ലുവിളിച്ച് ഇറാന്‍. അമേരിക്കയുടെ ഭീഷണിക്കെതിരെ പാകിസ്താനില്‍ ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുത്ത പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മ?ദ് ബാ?ഗര്‍ ?ഗാലിബാഫും ഐആര്‍ജിസിയും രം?ഗത്ത് വന്നിട്ടുണ്ട്. ഹോര്‍മുസ് ഉപരോധിക്കാനുള്ള നീക്കം ഇറാനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ?ഗാലിബാഫ് വ്യക്തമാക്കുന്നത്. ഒരു ഭീഷണിക്ക് മുന്നിലും ഇറാന്‍ മുട്ടുമടക്കില്ലെന്ന മുന്നറിയിപ്പും ഗാലിബാഫ് നല്‍കിയിട്ടുണ്ട്. പാകിസ്താനില്‍ നടന്ന അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഹോര്‍മുസ് ഉപരോധിക്കാനുള്ള ട്രംപിന്റെ നീക്കം.

ഒരു പടികൂടി കടന്ന് അമേരിക്കയ്ക്ക് ശക്തമായ താക്കീതാണ് ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് നല്‍കിയിരിക്കുന്നത്. തന്ത്രപ്രധാനമായ ജലപാതയിലെ തെറ്റായ നീക്കങ്ങള്‍ ശത്രുവിനെ മരണച്ചുഴിയില്‍ പെടുത്തുമെന്നായിരുന്നു ഐആര്‍ജിസിയുടെ മുന്നറിയിപ്പ്. ഹോര്‍മുസ് വഴി വരുന്ന സൈനിക കപ്പലുകളെ  നേരിടുമെന്ന മുന്നറിയിപ്പ് ഐആര്‍ജിസി ആവര്‍ത്തിച്ചിട്ടുണ്ട്. ചരക്ക് കപ്പലുകള്‍ ഉള്‍പ്പെടെയുള്ള സിവിലിയന്‍ കപ്പലുകള്‍ ഹോര്‍മുസ് വഴി കടത്തിവിടുമെന്നും ഐആര്‍ജിസി വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ തിങ്കളാഴ്ച മുതല്‍ ഹോര്‍മുസിനെ ഉപരോധിക്കുന്നത് ആരംഭിക്കുമെന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചിട്ടുണ്ട്. ഇറാനിയന്‍ തുറമുഖങ്ങളില്‍ നിന്ന് ഹോര്‍മുസ് വഴി പുറത്തേയ്ക്കും തിരിച്ച് ഇറാനിലേയ്ക്കും വരുന്ന കപ്പലുകളെ ഉപരോധിക്കുമെന്നാണ് അമേരിക്കന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്കന്‍ സൈന്യം ഇറാനെ അവസാനിപ്പിച്ചെന്ന പ്രസ്താവനയുമായി അമേരിക്ക രം?ഗത്ത് വന്നിട്ടുണ്ട്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട താല്‍പ്പര്യങ്ങള്‍ അവസാനിപ്പിക്കാന്‍ ഇസ്ലാമാബാദിലെ ചര്‍ച്ചയില്‍ ഇറാന്‍ തയ്യാറായില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.