CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 55 Minutes 39 Seconds Ago
Breaking Now

സ്റ്റാര്‍മര്‍ക്ക് രാജ്യത്തെ നയിക്കാന്‍ യോഗ്യതയില്ല! ദുര്‍ബലന്‍, മടിയന്‍, മത്സരക്ഷമതയില്ലാത്ത പ്രധാനമന്ത്രി; കടന്നാക്രമിച്ച് കെമി ബാഡെനോക്; മണ്ടേല്‍സണ്‍ വിവാദം തലയ്ക്ക് മുകളില്‍ പുകയുമ്പോഴും നം.10 പടിയിറങ്ങാതെ സ്റ്റാര്‍മര്‍

ദേശീയ സുരക്ഷ പോലും അപകടത്തിലാക്കി കൊണ്ട് സ്വന്തം സുരക്ഷിതത്വം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് സ്റ്റാര്‍മറെന്നതാണ് പ്രധാന കുറ്റപ്പെടുത്തല്‍

വിവാദങ്ങള്‍ എത്രയൊക്കെ വന്നിറങ്ങി പോയാലും താന്‍ കസേരയില്‍ നിന്നും പിടിവിടില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍ ഇതിനകം തെളിയിച്ച് കഴിഞ്ഞു. രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന വിധത്തില്‍ ഗവണ്‍മെന്റിനെ നടത്തിക്കൊണ്ട് പോകുന്നതില്‍ വീഴ്ചകള്‍ സംഭവിച്ചതായി വ്യക്തമാകുമ്പോഴും 'എനിക്ക് ഒന്നും അറിവുണ്ടായില്ലെന്ന' വാദത്തില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുകയാണ് സ്റ്റാര്‍മര്‍. 

എന്നാല്‍ ബ്രിട്ടനെ നയിക്കാന്‍ യോഗ്യതയില്ലാത്ത മനുഷ്യനാണ് സ്റ്റാര്‍മറെന്ന് പ്രസ്താവിച്ച് കടന്നാക്രമിക്കുകയാണ് പ്രതിപക്ഷ നേതാവ് കെമി ബാഡെനോക്. പീറ്റര്‍ മണ്ടേല്‍സണ്‍ വിവാദത്തില്‍ പെട്ട പ്രധാനമന്ത്രിക്ക് ഇതിനുള്ള ധാര്‍മ്മികമായ അവകാശം പോലും നഷ്ടമായെന്ന് ബാഡെനോക് ചൂണ്ടിക്കാണിക്കുന്നു. 

ദേശീയ സുരക്ഷ പോലും അപകടത്തിലാക്കി കൊണ്ട് സ്വന്തം സുരക്ഷിതത്വം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് സ്റ്റാര്‍മറെന്നതാണ് പ്രധാന കുറ്റപ്പെടുത്തല്‍. രാഷ്ട്രീയ ഭാവിക്കായി പോരാട്ടം നടത്തുന്നതിനിടെ മാന്യമായി രാജിവെച്ച് പോകാനാണ് കെമി ബാഡെനോക് സ്റ്റാര്‍മറെ ഉപദേശിക്കുന്നത്. സുരക്ഷാ വെറ്റിംഗില്‍ പരാജയപ്പെട്ട മണ്ടേല്‍സനെ എങ്ങനെ യുഎസ് അംബാസിഡറാക്കിയെന്ന് തനിക്ക് അറിയില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. എല്ലാ കുറ്റവും ഉദ്യോഗസ്ഥരുടെ തലയില്‍ ചുമത്തുന്ന പരിപാടി അവസാനിപ്പിക്കാനും കെമി ആവശ്യപ്പെടുന്നു. 

'ഇദ്ദേഹം പൊതുജനങ്ങള്‍ മണ്ടന്‍മാരാണെന്ന തരത്തിലാണ് വാദിക്കുന്നത്. ഉദ്യോഗസ്ഥരോട് സ്റ്റാര്‍മര്‍ രോഷത്തിലാണെന്ന് പറയുന്നു. യഥാര്‍ത്ഥത്തില്‍ നമ്മളാണ് രോഷത്തിലാകേണ്ടത്. സ്വയം സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനാല്‍ തീരുമാനങ്ങളില്ലാതെ പ്രശ്‌നം വഷളാകുകയാണ്', കോമണ്‍സില്‍ എംപിമാരെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി ഒരുങ്ങവെ കെമി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.