CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 25 Seconds Ago
Breaking Now

പാലക്കാട് സഹോദരിയുടെ മകന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു, സംഭവം മദ്യലഹരിയില്‍

കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്.

പാലക്കാട് വടകരപ്പതിയില്‍ അനന്തിരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു. മദ്യലഹരിയില്‍ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെയാണ് സംഭവം. കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സഹോദരിയുടെ മകന്‍ പ്രഭാകരനെ (33) പൊലീസ് പിടികൂടി. ഇരുവരും ഒന്നിച്ചാണ് മദ്യപിച്ചത്. അതിനുശേഷം ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തിനിടെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പ്രഭാകരന്‍ ശെന്തില്‍ കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവത്തിനുശേഷം പ്രഭാകരന്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.