CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 46 Seconds Ago
Breaking Now

മന്തി കഴിക്കുന്ന ശ്രീകൃഷ്ണനുമായി വിഷു ആശംസ ; ഹോട്ടല്‍ ഉടമ അറസ്റ്റില്‍

ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ചാണ് പോസ്റ്റര്‍ തയാറാക്കിയത്.

ചിക്കന്‍ മന്തി കഴിക്കുന്ന ശ്രീകൃഷ്ണനെ ചിത്രീകരിച്ച് വിഷു ആശംസ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ഹോട്ടല്‍ ഉടമ അറസ്റ്റില്‍. ചേര്‍ത്തലയിലെ മെഹര്‍ മന്തി റസ്റ്റോറന്റ് ഉടമ അര്‍ഷാദിനെയാണ് അറസ്റ്റ് ചെയ്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസ്.

ശ്രീകൃഷ്ണന് മുന്നില്‍ കുഴിമന്തി വെച്ചാണ് പോസ്റ്റര്‍ തയാറാക്കിയത്. ബോധപൂര്‍വം ചെയ്തതല്ലെന്നും സോഷ്യല്‍ മീഡിയ പോസ്റ്റ് തയാറാക്കുന്നത് ഫ്രീലാന്‍സറെ ഏല്‍പ്പിച്ചതാണെന്നുമാണ് ഹോട്ടല്‍ ഉടമകളുടെ വിശദീകരണം. തണ്ണീര്‍മുക്കം സ്വദേശിയായ അഭിഭാഷകന്‍ എം വി ബിജു നല്‍കിയ പരാതിയിലാണ് കേസ്. ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയത്. വൈകിട്ട് വി എച്ച് പി നേതൃത്വത്തില്‍ ഹോട്ടലിന് മുന്നില്‍ പ്രതിഷേധ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.