CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 3 Minutes 4 Seconds Ago
Breaking Now

റില്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു

റില്‍ മലയാളി അസോസിയേഷന്റെ  ഈസ്റ്റര്‍, വിഷു, ഈദ്  ആഘോഷം EVE 2026 എന്ന പേരില്‍ ഡിസേര്‍ത്ത്  കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. ആഘോഷപരിപാടികള്‍ പ്രസിഡന്റ് ശ്രീ അരുണ്‍ കുമാര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറി ശ്രീ ജിന്റോ മാത്യു, ട്രെഷറര്‍ ശ്രീ ജോസ് പ്രകാശ്, അസോസിയേഷന്‍ അംഗങ്ങളുടെ മാതാപിതാക്കളായ ശ്രീ കെ കെ ഡൊമിനിക്, ശ്രീമതി ഡെയ്‌സി ഡൊമിനിക്, ശ്രീമതി ജെസ്സി വര്‍ഗീസ് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കാളികളായി. ഡെന്‍ബിഷയര്‍ കൗണ്ടി കൗണ്‍സിലര്‍ ശ്രീ രാജീവ് മേത്രി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആര്‍ട്‌സ് കണ്‍വീനര്‍ ശ്രീ ജിന്‍സ് ലൂക്കോസ് നന്ദി അര്‍പ്പിച്ചു.

ലിയോണ ലിജു, ആല്‍ഡ്രിയ ജോമോന്‍, എയ്ഡാ സെബാസ്റ്റ്യന്‍ എന്നിവര്‍ അവതാരകര്‍ ആയിരുന്ന ഈ ആഘോഷപരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ഭാരതനാട്ട്യം, കോമഡി സ്‌കിറ്റ്, ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗ്യക്കുറി സമ്മാന പദ്ധതി, സമ്മാനദാനം, രുചികരമായ ഭക്ഷണം എന്നിവക്ക് പുറമെ AVM ബാന്‍ഡ് അവതരിപ്പിച്ച സംഗീത വിരുന്നും കാണികളില്‍ ആവേശതിരയിളക്കി.

ശ്രീ ബിജു ജേക്കബ്,  ശ്രീ   ജോമോന്‍ ജോസ്,  ശ്രീ  സിനോയ് ആന്റണി,  ശ്രീ  ജെയ്‌സണ്‍ ജോസഫ്,  ശ്രീ  ഷിബു മാത്യു,   ശ്രീ  ജെയ്‌സണ്‍ ജോസഫ് പി,   ശ്രീമതി  ജിഷ ബിജു,  ശ്രീ  ടോജിന്‍ വര്‍ഗീസ്,  ശ്രീ   ജസ്റ്റിന്‍ ജോണ്‍,  ശ്രീ  ജിയോ തോമസ്,  ശ്രീ  തോമസ് മാത്യു,  ശ്രീ  പൗളി പൗലോസ്,  ശ്രീ  ആകാശ് ബാബു,  ശ്രീ  അമല്‍ സെബാസ്റ്റ്യന്‍,  ശ്രീ  സന്ദീപ് കോറപ്പത്ത്  എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.