CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 40 Minutes 5 Seconds Ago
Breaking Now

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം നാലുമാസം പ്രായമുള്ള കുഞ്ഞുമായി മുക്കാല്‍മണിക്കൂറോളം മൃതദേഹത്തിനരികില്‍ ഇരുന്നു ; യുവാവിന്റെ മൊഴി

തിരിച്ചു ഫ്‌ലാറ്റിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ കുറുക്കന്മാര്‍ മൃതദേഹത്തിന് അടുത്ത് വന്നു. ഇതോടെ മണലില്‍ കൈകൊണ്ട് കുഴി ഉണ്ടാക്കി മൃതദേഹം മൂടി.

പൊന്നാനിയില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഫാത്തിമയെ കൊലപ്പെടുത്തിയ ശേഷം നാലുമാസം പ്രായമുള്ള കുഞ്ഞുമായി മുഹമ്മദ് മൃതദേഹത്തിന് അടുത്തിരുന്നത് മുക്കാല്‍ മണിക്കൂര്‍. തിരിച്ചു ഫ്‌ലാറ്റിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോള്‍ കുറുക്കന്മാര്‍ മൃതദേഹത്തിന് അടുത്ത് വന്നു. ഇതോടെ മണലില്‍ കൈകൊണ്ട് കുഴി ഉണ്ടാക്കി മൃതദേഹം മൂടി.

ഫാത്തിമയെ സ്വന്തം ഫ്‌ലാറ്റില്‍ നിന്ന് വിളിച്ചിറക്കി ഒരുപാട് സമയം ബൈക്കില്‍ സഞ്ചരിച്ച ശേഷമാണ് ബീച്ച് പരിസരത്ത് എത്തുന്നത്. ഒരുപാട് സമയം സംസാരിച്ചിരുന്നു, ഇതിനിടയിലാണ് ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്. ഫാത്തിമയ്ക്ക് മറ്റു ബന്ധങ്ങള്‍ ഉണ്ടോ എന്ന സംശയം ആയിരുന്നു കൊലപാതകത്തിന് പിന്നിലെന്ന വിവരവും പുറത്തുവരുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.