CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 16 Minutes 43 Seconds Ago
Breaking Now

കാട്ടാക്കട ബസ്റ്റാന്‍ഡില്‍ ലൈംഗിക അതിക്രമത്തിന് ഇരയായ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ കണ്ടെത്തി ; തുടര്‍ നടപടികള്‍ ഉടന്‍

സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കാട്ടാക്കട ബസ്റ്റാന്‍ഡില്‍ സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തില്‍ ഇരയായ സ്ത്രീയെ കണ്ടെത്തി. ഇവരെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കാട്ടാക്കട ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ വൈദ്യ പരിശോധന ഇന്ന് നടത്തും. മൊഴി രേഖപ്പെടുത്തിയ ശേഷം ആകും തുടര്‍നടപടികള്‍ സ്വീകരിക്കുക. സംഭവത്തില്‍ ഇതുവരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനുള്ളില്‍ വച്ചാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പന്നിയോട് സ്വദേശി ബ്രൂസ്ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴഞ്ഞ ദിവസം ഉണ്ടായ സംഭവം കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥര്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് പുറത്തറിയുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതര്‍ നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. പ്രതിയെന്ന് സംശയിക്കുന്ന ബ്രൂസ്ലി ഷിബുവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.