CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 19 Seconds Ago
Breaking Now

മലപ്പുറത്ത് ചോരയിറ്റു വീഴുന്ന ആട്ടിന്‍തലയുമായി തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം നടത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട നിയമവും സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസ്.

തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരില്‍ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തിരുര്‍ പോലീസ് കേസെടുത്തു. യൂത്ത് ലീഗ് പെരുനല്ലൂര്‍ വാര്‍ഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കള്‍പടി മച്ചിങ്ങല്‍ റാഫി, ലീഗ് പ്രവര്‍ത്തകന്‍ പെരുന്തല്ലൂര്‍ വാല്‍പറമ്പില്‍ ഷുഹൈബ് എന്നിവര്‍ക്കെതിരെയാണ് കേസ്.

മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട നിയമവും സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലാണ് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് പ്രവര്‍ത്തകര്‍ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ചത്. തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്നല്ലൂര്‍ അങ്ങാടിയിലായിരുന്നു സംഭവം. പരസ്യമായി ആടിന്റെ അറുത്ത് ചോരയിറ്റുന്ന തല ലീഗിന്റെ കൊടിമരത്തില്‍ കെട്ടി പ്രദര്‍ശിപ്പിക്കുകയായിരുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിക്കുകയുംചെയ്തു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം തവനൂര്‍ ഏരിയാ സെക്രട്ടറി കെ വി സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.