CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 15 Seconds Ago
Breaking Now

വീടുകള്‍ക്ക് വായില്‍തോന്നിയ വില, വില്‍പ്പന പൂജ്യം! കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലിസ്റ്റ് ചെയ്ത പകുതിയോളം വീടുകളുടെയും വില്‍പ്പന പരാജയം; ഉടമകള്‍ വീടുകള്‍ക്ക് ചോദിക്കുന്നത് 'അതിഭീകര' വില; വില്‍പ്പന നടന്നത് വില കുറച്ചവര്‍ക്ക്

ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസങ്ങളില്‍ സൂപ്ലയില്‍ ലിസ്റ്റ് ചെയ്ത വീടുകള്‍ വിറ്റത് ചോദിക്കുന്ന വിലയേക്കാള്‍ 3.5 ശതമാനം താഴെയാണ്

വിപണിയിലേക്ക് വീടുകള്‍ക്ക് വില്‍പ്പനയ്ക്ക് എത്തുന്നു. അത് വിറ്റുപോകുന്നു. ഇതാണല്ലോ, നമ്മള്‍ പ്രതീക്ഷിക്കുക. എന്നാല്‍ ബ്രിട്ടനിലെ ഭവനവിപണിയിലേക്ക് എത്തുന്ന അഞ്ചില്‍ രണ്ട് വീടുകളും വില്‍ക്കാന്‍ പരാജയപ്പെടുന്നുവെന്നാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് വിപണിയില്‍ വീടുകള്‍ വില്‍ക്കുന്നതില്‍ പരാജയം രുചിക്കുന്നത്. 

ഹൗസിംഗ് വിപണി ഇപ്പോള്‍ തന്നെ അനിശ്ചിതാവസ്ഥയിലാണ്. സാമ്പത്തിക അനിശ്ചിതാവസ്ഥയ്‌ക്കൊപ്പം, ഉയര്‍ന്ന പലിശ നിരക്കുകള്‍ ഭവന ബജറ്റുകളെ സ്വാധീനിക്കുന്നുണ്ട്. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനായി അന്വേഷണം നടത്താനോ, പുതിയ വീട് കണ്ടെത്താനോ താല്‍പര്യമില്ലാത്ത അവസ്ഥയുമാണ്. 

എന്നാല്‍ ഇതിലൊക്കെ വലിയ പ്രശ്‌നമാണ് വില്‍ക്കാന്‍ വെയ്ക്കുന്ന വീടുകള്‍ക്ക് നിശ്ചയിക്കുന്ന വിലയെന്ന് റിസേര്‍ച്ച് നടത്തിയ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് സൂപ്ല പറയുന്നു. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത വിലയാണ് വീട് വില്‍ക്കുന്നവര്‍ പലപ്പോഴും ചോദിക്കുന്നതെന്ന് സൂപ്ല വ്യക്തമാക്കുന്നു. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എസ്റ്റേറ്റ് ഏജന്റുമാര്‍ക്കൊപ്പം വീട് ലിസ്റ്റ് ചെയ്ത രണ്ടായിരത്തോളം പേര്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. ഇതില്‍ 44% പേരുടെയും പ്രോപ്പര്‍ട്ടി 'വിറ്റ് പോയില്ലെന്നതാണ്' ഏറെ ഞെട്ടിക്കുന്ന വസ്തുത. 

ഈ അനുഭവം നേരിട്ടപ്പോഴാണ് ചോദിക്കുന്ന വില അല്‍പ്പം 'കൂടിപ്പോയെന്ന്' പിന്നീട് ചിന്തിച്ചതെന്ന് 34 ശതമാനം ഭവനഉടമകളും സമ്മതിക്കുന്നു. വീട് വിറ്റവരില്‍ 53 ശതമാനം പേര്‍ തങ്ങള്‍ ചോദിച്ച വില കുറച്ചപ്പോഴാണ് വാങ്ങാന്‍ ആളെ കിട്ടിയതെന്നും പറയുന്നു. 

ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസങ്ങളില്‍ സൂപ്ലയില്‍ ലിസ്റ്റ് ചെയ്ത വീടുകള്‍ വിറ്റത് ചോദിക്കുന്ന വിലയേക്കാള്‍ 3.5 ശതമാനം താഴെയാണ്. ശരാശരി വീടിന് ഏകദേശം 18,800 പൗണ്ടാണ് കുറയ്‌ക്കേണ്ടിവന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.