CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 58 Seconds Ago
Breaking Now

വിജയത്തിന് നന്ദി പറഞ്ഞ് ആറ്റിങ്ങല്‍ എംഎല്‍ഇ ഇട്ട പോസ്റ്റിന് താഴെ അശ്ലീല കമന്റ് ; പൊലീസ് കേസെടുത്തു

'രാജേഷ് കുടുക്ക' എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് അധിക്ഷേപ കമന്റിട്ടിരിക്കുന്നത്.

ആറ്റിങ്ങല്‍ എം എല്‍ എയും സി പി എം നേതാവുമായ ഒ എസ് അംബികയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് എം എല്‍ എ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അശ്ലീല കമന്റ് പ്രത്യക്ഷപ്പെട്ടത്. 

'രാജേഷ് കുടുക്ക' എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് അധിക്ഷേപ കമന്റിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എം എല്‍ എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.