CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 29 Seconds Ago
Breaking Now

വെസ് സ്ട്രീറ്റിംഗ് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെയ്ക്കും! സമാധാനം കൊടുക്കാതെ സ്റ്റാര്‍മറെ രാജിയിലേക്ക് നയിപ്പിക്കാന്‍ ശ്രമം; ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയാതെ ലേബര്‍ ഇടത് വിഭാഗം; ഗവണ്‍മെന്റ് പ്രവര്‍ത്തനം സ്തംഭിക്കുമെന്ന് മുന്നറിയിപ്പ്

മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം പിന്‍ഗാമിയാകാനുള്ള മോഹം ഉന്നയിക്കുമ്പോള്‍ എംപിയായി എങ്ങനെ മടങ്ങിയെത്തുമെന്ന ചോദ്യം ബാക്കിയാണ്

പ്രധാനമന്ത്രിയെ ഡൗണിംഗ് സ്ട്രീറ്റില്‍ നേരില്‍ കാണാനായി ഹെല്‍ത്ത് സെക്രട്ടറി എത്തിയത് എന്തിനെന്ന ചോദ്യം ഇന്നലെ ഉയര്‍ന്നുകേട്ടിരുന്നു. അതിന്റെ ഉത്തരം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. കീര്‍ സ്റ്റാര്‍മറെ പ്രതിസന്ധിയിലാക്കി രാജിവെപ്പിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി പദവിയില്‍ നിന്നും വെസ് സ്ട്രീറ്റിംഗ് മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സ്റ്റാര്‍മറുടെ നേതൃത്വത്തിന് വെല്ലുവിളി ഉയര്‍ത്തി രാജിയിലേക്ക് നയിക്കുകയാണ് ലക്ഷ്യം. കേവലം 16 മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറങ്ങിവന്ന സ്ട്രീറ്റിംഗ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് രാജിയിലേക്ക് നീങ്ങുകയാണെന്ന വിവരം പുറത്തുവന്നത്. 

വാര്‍ത്ത ഡൗണിംഗ് സ്ട്രീറ്റില്‍ ആശങ്കയായി മാറുകയാണ്. ലേബര്‍ ഇടത് വിഭാഗത്തിന് എതിരായ രോഷവും പുകയുകയാണ്. ഏതെങ്കിലും ഒരു നേതാവിന് പിന്നില്‍ അണിനിരക്കാന്‍ ലേബര്‍ എംപിമാര്‍ നിര്‍ബന്ധിതമാകുമ്പോള്‍ എഡ് മിലിബന്ദിന് പോലും പിന്തുണ നല്‍കാമെന്ന നിലയിലേക്കാണ് പാര്‍ട്ടിയിലെ ഇടത് വിഭാഗം എത്തുന്നത്. 

നേതൃത്വ പോരാട്ടത്തിലേക്ക് നയിക്കുന്ന പരിപാടികള്‍ ചെയ്യരുതെന്ന് സ്റ്റാര്‍മര്‍ എംപിമാരോട് അഭ്യര്‍ത്ഥിക്കുകയാണ്. ഇത് ഗവണ്‍മെന്റിനെ മാസങ്ങളോളം നിശ്ചലാവസ്ഥയിലാക്കുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഒരു പോരാട്ടത്തിന് വേദിയൊരുങ്ങിയാലും സ്ഥാനം ഉപേക്ഷിക്കാതെ മത്സരിക്കാന്‍ തന്നെയാണ് സ്റ്റാര്‍മറുടെ തീരുമാനം. ഇതോടെ നം.10-ലേക്ക് മൂന്നോ, നാലോ നേതാക്കള്‍ മത്സരിക്കുന്ന അവസ്ഥ വരും. 

മാഞ്ചസ്റ്റര്‍ മേയര്‍ ആന്‍ഡി ബേണ്‍ഹാം പിന്‍ഗാമിയാകാനുള്ള മോഹം ഉന്നയിക്കുമ്പോള്‍ എംപിയായി എങ്ങനെ മടങ്ങിയെത്തുമെന്ന ചോദ്യം ബാക്കിയാണ്. ബേണ്‍ഹാം തിരിച്ചുവരാതിരിക്കാന്‍ സ്റ്റാര്‍മര്‍ പറ്റാവുന്നതെല്ലാം ചെയ്തിട്ടുമുണ്ട്. അങ്ങനെ വന്നാല്‍ ആഞ്ചെല റെയ്‌നറോ, മിലിബന്ദോ എന്നതാണ് ഇടത് വിഭാഗത്തിന് മുന്നിലുള്ള ചോദ്യം. 




കൂടുതല്‍വാര്‍ത്തകള്‍.