CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 29 Seconds Ago
Breaking Now

ഈ അടിയൊന്ന് നിര്‍ത്താമോ? അപേക്ഷയുമായി ചാന്‍സലര്‍; യുദ്ധത്തിനിടെ മാര്‍ച്ച് മാസത്തിലും ചെറിയ വളര്‍ച്ച നേടി ജിഡിപി; സമ്പദ് വ്യവസ്ഥ 'ട്രംപ്ഫ്‌ളേഷനില്‍' ചതഞ്ഞരയുമ്പോള്‍ ലേബര്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹം ദുരന്തം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്

സമ്പദ് വ്യവസ്ഥയെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികള്‍ ഫലം കണ്ട് തുടങ്ങുമ്പോള്‍ രാജ്യത്തെ ദുരിതത്തിലേക്ക് തള്ളിവിടരുതെന്ന് ലേബര്‍ എംപിമാരോട് റീവ്‌സ്‌

രാജ്യം സുപ്രധാന പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. ഈ ഘട്ടത്തില്‍ ഭരണം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ലേബര്‍ പാര്‍ട്ടിക്ക് അതിനൊന്നും സമയമില്ല. ഇപ്പോള്‍ ആരാണ് നേതൃത്വത്തില്‍ വരേണ്ടതെന്ന ചോദ്യം ഉയര്‍ത്തി തമ്മിലടിക്കുകയാണ് മഹാഭൂരിപക്ഷം കിട്ടി അധികാരത്തിലെത്തിയ പാര്‍ട്ടി ചെയ്യുന്നത്. 

നേതൃപോരാട്ടം സമ്പദ് വ്യവസ്ഥയെ ചതച്ചരയ്ക്കുമെന്നാണ് ലേബര്‍ എംപിമാര്‍ക്ക് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് മുന്നറിയിപ്പ് നല്‍കുന്നത്. മിഡില്‍ ഈസ്റ്റ് യുദ്ധം സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതിനിടയിലും മാര്‍ച്ച് മാസത്തില്‍ ജിഡിപി 0.3 ശതമാനം വളര്‍ച്ച നേടിയത് ആശ്വാസമാണ്. Real GDP is estimated to have increased by 0.6 per cent in Quarter 1 2026

യുദ്ധം ആരംഭിച്ച വര്‍ഷം 0.3 ശതമാനം വളര്‍ച്ചയാണ് രാജ്യത്തിന്റെ ജിഡിപി നേടിയതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചു. സാമ്പത്തിക വിദഗ്ധര്‍ നടത്തിയ പ്രവചനങ്ങള്‍ക്ക് വിപരീതമാണ് ഈ കണക്കുകള്‍. എന്നാല്‍ ചെറുതെങ്കിലും, നേടിയ വളര്‍ച്ച പോലും അട്ടിമറിക്കാന്‍ കീര്‍ സ്റ്റാര്‍മറുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകളും, അഭ്യൂഹങ്ങളും ഇടയാക്കുമെന്ന് റീവ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. 

സമ്പദ് വ്യവസ്ഥയെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികള്‍ ഫലം കണ്ട് തുടങ്ങുമ്പോള്‍ രാജ്യത്തെ ദുരിതത്തിലേക്ക് തള്ളിവിടുന്ന അപകടമാണ് നിലവിലെ സ്ഥിതി കൊണ്ടെത്തിക്കുന്നതെന്ന് റീവ്‌സ് ലേബര്‍ എംപിമാരോട് പറഞ്ഞു. 'സാമ്പത്തിക സ്ഥിരിതയെ അപകടത്തിലാക്കേണ്ട സമയമല്ല ഇത്. അങ്ങനെ സംഭവിച്ചാല്‍ കുടുംബങ്ങളും, ബിസിനസ്സുകളും മോശം അവസ്ഥയിലാകും. സമ്പദ് വ്യവസ്ഥയെ ശക്തമാക്കി ഭാവിയിലേക്ക് തയ്യാറാക്കിയെടുക്കുകയാണ് നമ്മുടെ ജോലി', റീവ്‌സ് ചൂണ്ടിക്കാണിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.