CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 1 Seconds Ago
Breaking Now

'സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുമ്പോള്‍ സമൂഹത്തില്‍ സ്ത്രീ പുരുഷ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമാകുമോ എന്ന ആശങ്ക, നടപ്പാക്കേണ്ടത് സ്ത്രീശാക്തീകരണം'; നടി റിനി ആന്‍ ജോര്‍ജ്

ചില ആശങ്കകള്‍ പങ്കുവെക്കാന്‍ കൂടി ഞാന്‍ ആഗ്രഹിക്കുകയാണ്.

സമൂഹത്തില്‍ നടപ്പാക്കേണ്ടത് സ്ത്രീശാക്തീകരണമെന്ന് നടി റിനി ആന്‍ ജോര്‍ജ്. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന തീരുമാനം സ്വാഗതാര്‍ഹം ആണെന്നും സ്ത്രീകള്‍ക്ക് ആത്മാഭിനത്തോടെ ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശമാണ് ഉറപ്പാക്കേണ്ടതെന്നും റിനി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നത് സമൂഹത്തില്‍ സ്ത്രീ പുരുഷ സ്പര്‍ദ്ധ വളര്‍ത്താന്‍ ഒരു കാരണം ആകുമോ എന്നുമൊരു ആശങ്കയുണ്ടെന്നും ഉയര്‍ന്ന ശമ്പളമുള്ള ഒരു സ്ത്രീക്ക് സൗജന്യ യാത്ര ലഭിക്കുമ്പോള്‍ നിത്യ വൃത്തിക്ക് കഷ്ടപ്പെടുന്ന ഒരു പുരുഷന് അത് നിഷേധിക്കപെടുകയാണെന്നും റിനി പറയുന്നു.

എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും തുല്യ വേതനം ലഭ്യമാക്കുന്നതുമാണ് സ്ത്രീ ശാക്തീകരണ പ്രക്രിയയുടെ ആധാരം എന്നാണ് താന്‍കരുതുന്നതെന്നും പുരുഷന്മാരെ പോലെ തന്നെ സ്വന്തം ഇഷ്ടങ്ങള്‍ക്കും സ്വാതന്ത്രത്തിനും അനുസരിച്ചു അവള്‍ക്ക് ജീവിക്കാന്‍ സാധിക്കണമെന്നും റിനി പറയുന്നു. സ്ത്രീ വെറുമൊരു ശരീരം എന്ന ധാരണകളില്‍ നിന്ന് മാറി അവളൊരു വ്യക്തി ആണെന്നും അവളുടെ അഭിപ്രായങ്ങള്‍ക്ക് തുല്യമായ പരിഗണന ലഭിക്കേണ്ടതാണ് എന്ന ധാരണ സമൂഹത്തില്‍ ഊട്ടി ഉറപ്പിക്കാന്‍ കഴിയണമെന്നും റിനി പറയുന്നു.

പോസ്റ്റിങ്ങനെ

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന തീരുമാനം സ്വാഗതാര്‍ഹം ആണ്. എങ്കിലും ചില ആശങ്കകള്‍ പങ്കുവെക്കാന്‍ കൂടി ഞാന്‍ ആഗ്രഹിക്കുകയാണ്.

സ്ത്രീശാക്തീകരണം ആണ് നമ്മുടെ സമൂഹത്തില്‍ നടപ്പാക്കേണ്ടത്. സ്ത്രീകള്‍ക്ക് ആത്മാഭിനത്തോടെ ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശം ആണ് ഉറപ്പാക്കേണ്ടത്. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയും തുല്യ വേതനം ലഭ്യമാക്കുന്നതുമാണ് സ്ത്രീ ശാക്തീകരണ പ്രക്രിയയുടെ ആധാരം എന്ന് ഞാന്‍ കരുതുകയാണ്. പുരുഷന്മാരെ പോലെ തന്നെ സ്വന്തം ഇഷ്ടങ്ങള്‍ക്കും സ്വാതന്ത്രത്തിനും അനുസരിച്ചു അവള്‍ക്ക് ജീവിക്കാന്‍ സാധിക്കണം. സ്ത്രീ വെറുമൊരു ശരീരം എന്ന ധാരണകളില്‍ നിന്ന് മാറി അവളൊരു വ്യക്തി ആണെന്നും അവളുടെ അഭിപ്രായങ്ങള്‍ക്ക് തുല്യമായ പരിഗണന ലഭിക്കേണ്ടതാണ് എന്ന ധാരണ സമൂഹത്തില്‍ ഊട്ടി ഉറപ്പിക്കാന്‍ കഴിയണം...

അവള്‍ക്ക് പുരുഷന് തുല്യമായ ഒരു നിലനില്‍പ്പ് ഈ സമൂഹത്തില്‍ ഉണ്ടാകുക എന്നതാണ് പരമ പ്രധാനം. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നത് സമൂഹത്തില്‍ സ്ത്രീ പുരുഷ സ്പര്‍ദ്ധ വളര്‍ത്താന്‍ ഒരു കാരണം ആകുമോ എന്നുമൊരു ആശങ്കയുണ്ട്. ഉയര്‍ന്ന ശമ്പളമുള്ള ഒരു സ്ത്രീക്ക് യാത്ര സൗജന്യം ലഭിക്കുമ്പോള്‍ നിത്യ വൃത്തിക്ക് കഷ്ടപ്പെടുന്ന ഒരു പുരുഷന് അത് നിഷേധിക്കപെടുകയാണ്. സ്ത്രീയായത് കൊണ്ട് മാത്രം സൗജന്യങ്ങള്‍ നല്‍കുന്നു എന്ന തരത്തില്‍ പുരുഷന്മാര്‍ക്കിടയില്‍ സ്ത്രീ വിരുദ്ധത സൃഷ്ടിക്കാനും ഇത് ഒരു കാരണം ആയേക്കാം.

 




കൂടുതല്‍വാര്‍ത്തകള്‍.