CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 34 Seconds Ago
Breaking Now

ഹെലികോപ്റ്ററിന്റെ വാടകകരാര്‍ പുതുക്കിയേക്കില്ല; വ്യോമ, നാവിക സേനാ ഹെലികോപ്റ്ററുകള്‍ വാടകക്കെടുക്കാന്‍ നീക്കം

അടിയന്തര ഘട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനാണ് ആലോചന. അവയവദാനം അടക്കമുള്ളവയ്ക്ക് ഇത് പ്രയോജനപ്പെടുത്താം.

പൊലീസിന്റെ വാടക ഹെലികോപ്റ്റര്‍ കരാര്‍ പുതുക്കിയേക്കില്ല. വാടക ഹെലികോപ്റ്ററിന്റെ കരാറില്‍ മറ്റ് സാധ്യതകള്‍ തേടുകയാണ് സര്‍ക്കാര്‍. വ്യോമ, നാവിക സേനാ ഹെലികോപ്റ്ററുകള്‍ വാടകയ്‌ക്കെടുക്കാനാണ് ആലോചന. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടാല്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് ലഭിക്കും. അടിയന്തര ഘട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനാണ് ആലോചന. അവയവദാനം അടക്കമുള്ളവയ്ക്ക് ഇത് പ്രയോജനപ്പെടുത്താം.

ഇതോടെ മാസവാടകയ്ക്ക് ഹെലികോപ്റ്റര്‍ ഒഴിവാക്കാനാവും. നിലവിലുള്ള ഹെലികോപ്റ്ററിന് മാസം 80 ലക്ഷമാണ് വാടക. പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപ വാടകയ്ക്കാണ് ഹെലികോപ്റ്റര്‍ എടുത്തത്. അധിക മണിക്കൂര്‍ പറന്നാല്‍ മണിക്കൂറിന് അധിക പണം നല്‍കണമെന്നാണ് കരാര്‍. ഉപയോഗിച്ചാലും ഇല്ലെങ്കിലും വാടക നല്‍കണം.

അവയവദാനത്തിനായി എട്ട് പ്രാവശ്യമാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചത്. വയനാട് ദുരന്തം ഉണ്ടായ സമയത്ത് വിഐപി യാത്രകള്‍ക്കും ഹെലികോപ്റ്റര്‍ ഉപയോഗിച്ചു. സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കണമെന്ന് ഡിജിപി ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റില്‍ വാടക കരാര്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.