CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 44 Seconds Ago
Breaking Now

11ാമത് യുകെ കോലഞ്ചേരി സംഗമം ജൂണ്‍ 27 ശനിയാഴ്ച ലണ്ടനില്‍

യുകെയിലുള്ള എറണാകുളം ജില്ലയിലെ കോലഞ്ചേരി നിവാസികളുടെ കൂട്ടായ്മയായ യുകെ കോലഞ്ചേരി സംഗമം അനവധി വര്‍ഷങ്ങളായി നാട്ടിലും വിദേശത്തുമായി നിരവധി സന്നദ്ധ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. 

    സംഘടനയുടെ ഈ വര്‍ഷത്തെ വാര്‍ഷിക സമ്മേളനവും, കുടുംബകൂട്ടായ്മയും 2026 ജൂണ്‍ മാസം 27 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ  ലണ്ടനില്‍, High Wycombe ലുള്ള  Bledlow Village Hall ല്‍ വച്ച് നടത്തപ്പെടുന്നു.  വടംവലി, ചെണ്ടമേളം എന്നിവ കൂടാതെ അംഗങ്ങളുടേയും കുടുംബാഗങ്ങളുടെയും കായിക, കലാ മാമാങ്കത്തിന് ലണ്ടന്‍ ഇത്തവണ സാക്ഷ്യം വഹിക്കും.

    സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി ശ്രീ. നിഖില്‍ പോള്‍ ബാബു     (High Wycombe) ചെയര്‍മാന്‍ ആയും ശ്രീ. ജോണ്‍സണ്‍ മാണി (Peterborough)   ജന. കണ്‍വീനറായും, ശ്രീ. Naisent Jacob (Bristol) ഫിനാന്‍സ് കണ്‍വീനറായും, ശ്രീമതിമാരായ ബെല്ല ബേബി രാജ് (ബ്രിസ്റ്റോള്‍), സ്‌നേഹ റോഷന്‍, റിയ ജോബിന്‍ എന്നിവര്‍ കലാ വിഭാഗം കണ്‍വീനര്‍മാരായും, ശ്രീ. സണ്ണി വര്ഗീസ് (Liverpool), ശ്രീ. Jaby Chakkappan (Wolverhampton), ശ്രീ. തങ്കച്ചന്‍ എറയക്കാട്ടുകുഴി (Bristol), കുമാരി Angel Elsa Biju, ശ്രീ. ബിനു കുര്യാക്കോസ് (Southampton), ശ്രീ. അജി ജോര്‍ജ് (ലിവര്‍പൂള്‍), ഡോ. ജോഷി ജോര്‍ജ് (മാഞ്ചെസ്റ്റെര്‍) ബിജു മാത്യു (Wembley), സണ്ണി വര്ഗീസ് (Exeter), ജൂബി പോള്‍ (Norwich), സോജന്‍ കെ പാവു (Yorkshire), ബിനോയ് കുര്യാക്കോസ് (Bristol), Asaikumar (Swindon) എന്നിവര്‍ സബ് കണ്‍വീനര്‍മാരുമായി കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടന്നുവരുന്നു. 

   UK യില്‍ താമസ്സമാക്കിയിട്ടുള്ള പരിസരവാസികളെ ഒരുമിച്ച് ചേര്‍ത്ത് ഓര്‍മ്മകളെ പങ്കുവയ്ക്കാനും, ബന്ധങ്ങളെ പുതുക്കുന്നതിനും, നമ്മുടെ പരിസരപ്രദേശങ്ങളില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് നമ്മളാല്‍ കഴിയുന്നപ്പോലെ കൈത്താങ്ങ് നല്കുന്നതിനോടൊപ്പം നമ്മുടെ വരുംതലമുറക്ക് നമ്മള്‍ ജനിച്ചു വളര്‍ന്ന നാടിനേയും, നാട്ടുകാരേയും അടുത്തറിയുവാനും ഈ സംഗമം വേദിയാകുമെന്ന് വിശ്വസിച്ചുകൊണ്ട് കൊലഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള UK, Ireland നിവാസികളെ നമ്മുടെ സംഗമത്തിലേക്ക് ആദരപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.   

UK കോലഞ്ചേരി സംഗമം കമ്മിറ്റി 

 

Venue Address: Bledlow Village Hall, Chinnor Road, Princes Risborough, HP27 9QF

                            High Wycombe, Buckinghamshire   

Contact: (President) Nikhil Paul Babu: 07721 701859,                                     (Secretary) Johnson Mani: 07956 315123, (Treasurer) Naisent Jacob: 07809444940, 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.