CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 17 Seconds Ago
Breaking Now

പ്രധാനമന്ത്രിമാര്‍ വാഴാത്ത ബ്രിട്ടന്‍ ; പത്തു വര്‍ഷത്തിനിടെ ഏഴു പ്രധാനമന്ത്രിമാര്‍

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് 2016 ല്‍ ബ്രിട്ടനില്‍ നടന്ന ജനഹിത പരിശോധനയോടെയാണ് രാഷ്ട്രീയ പ്രതിസന്ധികളാരംഭിച്ചത്

ബ്രക്‌സിറ്റ് കഴിഞ്ഞ് ബ്രിട്ടനില്‍ രാഷ്ട്രീയമായ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പത്തു വര്‍ഷത്തിനിടെ രാജ്യം ആറു പ്രധാനമന്ത്രിമാരെ കണ്ടു. ഡേവിഡ് കാമറോണ്‍, തെരേസ മേയ്, ബോറിസ് ജോണ്‍സണ്‍, ലിസ് ട്രസ്, ഋഷി സുനക്, കീര്‍ സ്റ്റാര്‍മര്‍. ഏഴാമനായി ഇനി ആന്‍ഡി ബേണ്‍ഹാം എത്തും

യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് 2016 ല്‍ ബ്രിട്ടനില്‍ നടന്ന ജനഹിത പരിശോധനയോടെയാണ് രാഷ്ട്രീയ പ്രതിസന്ധികളാരംഭിച്ചത്. ബ്രക്‌സിറ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രി കാമറോണ്‍ രാജിവച്ചതോടെ തെരേസ മേയ് അധികാരമേറി. ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ തിരിച്ചടി നേരിട്ടതോടെ മേയ് സ്ഥാനമൊഴിഞ്ഞു.

പിന്നീട് അധികാരത്തിലേറിയ ബോറിസ് ജോണ്‍സണ്‍ കോവ്ഡ് സമയത്തെ വിവാദങ്ങളിലും പാര്‍ട്ടിഗേറ്റ് ആരോപണങ്ങളിലും അകപ്പെട്ടു.2022 ല്‍ അദ്ദേഹം രാജിവച്ചതോടെ ലിസ് ട്രസിനായി ഊഴം.

ബ്രിട്ടീഷ് ചരിത്രത്തില്‍ തന്നെ ഏറ്റവും കുറവു കാലം അധികാരത്തിലുരന്നത് ലിസ് ട്രസാണ്. സാമ്പത്തിക നയങ്ങളെ ചൊല്ലിയുള്ള വിവാദം മൂലം വെറും 45 ദിവസത്തിനുള്ളില്‍ രാജിവച്ചു. 

പിന്നീട് ഇന്ത്യന്‍ വംശജനായ ഋഷി സുനകും സാമ്പത്തിക വെല്ലുവിളിയുടേയും കുടിയേറ്റ സമീപനത്തിന്റെയും പേരില്‍ ഭരണ രംഗത്ത് തിരിച്ചടി നേരിട്ടു. ഒടുവില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റീവ് ഭരണം അവസാനിപ്പിച്ചെത്തിയ കീര്‍ സ്റ്റാര്‍മറുടെ സര്‍ക്കാരും സമ്മര്‍ദ്ദത്തോടെ പുതിയ നേതൃത്വത്തിന് വഴിമാറേണ്ടിവന്നിരിക്കുകയാണ്. ചുരുക്കി പറഞ്ഞാല്‍ ബ്രിട്ടനില്‍ പ്രധാനമന്ത്രിമാര്‍ വാഴുന്നില്ലെന്ന് പറയാം.




കൂടുതല്‍വാര്‍ത്തകള്‍.