CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 37 Seconds Ago
Breaking Now

വാടക വീട്ടില്‍ പൂപ്പലും, പായലും ശരിയാക്കാത്ത ലാന്‍ഡ്‌ലോര്‍ഡ്‌സിനെ പാഠം പഠിപ്പിക്കാം; 7000 പൗണ്ട് വരെ ഫൈന്‍ അടിച്ചേല്‍പ്പിക്കാന്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍; 21 പ്രശ്‌നങ്ങള്‍ ഗുരുതരമായി കണക്കാക്കും

വാടകക്കാര്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കുന്ന റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് വേഗത്തില്‍ നടപടിയെടുക്കാനുള്ള അധികാരം നല്‍കുന്നത്

വാടകയ്ക്ക് വീട് നല്‍കിയാല്‍ പിന്നെ എല്ലാം താമസക്കാരുടെ ഉത്തരവാദിത്വം എന്ന് കരുതുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിന് ഇനി എട്ടിന്റെ പണി. പായലും, പൂപ്പലും, ഇലക്ട്രിക്കല്‍ പ്രശ്‌നങ്ങളും ഉള്‍പ്പെടെ പരിഹരിച്ച് കൊടുത്തില്ലെങ്കില്‍ 7000 പൗണ്ട് വരെയാണ് ഇനി പിഴ നല്‍കേണ്ടി വരിക. ഇതിന് വഴിയൊരുക്കുന്ന പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് ഇംഗ്ലണ്ടില്‍ വാടകക്കാര്‍ക്ക് പുതിയ കരുത്ത് കൈവരുന്നത്. 

ലാന്‍ഡ്‌ലോര്‍ഡ്‌സില്‍ നിന്നും ഫൈന്‍ ഈടാക്കാന്‍ ഇംഗ്ലണ്ടിലെ കൗണ്‍സിലുകള്‍ക്ക് പുതിയ അവകാശങ്ങളാണ് നിയമം നല്‍കുന്നത്. വാടക വീടുകളില്‍ 21 പ്രശ്‌നങ്ങളാണ് ഫൈന്‍ അടിക്കുന്നതിലേക്ക് നയിക്കുക. പായല്‍, പൂപ്പല്‍, സ്ട്രക്ചറല്‍ പ്രശ്‌നങ്ങള്‍, തീപിടിക്കാനുള്ള സാധ്യത, കേടുവന്ന ഇലക്ട്രിക്കല്‍സ് എന്നിവയെല്ലാം പ്രശ്‌നമായി കണക്കാക്കും. 

സുരക്ഷിതമല്ലാത്ത വീടുകളെ നേരിടാന്‍ ഈ അധികാരങ്ങള്‍ ഉപയോഗിക്കാന്‍ ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് മേയര്‍മാരോടും, കൗണ്‍സിലുകളോടും ആവശ്യപ്പെട്ടു. അറ്റകുറ്റപ്പണി നടത്താന്‍ കൗണ്‍സിലുകള്‍ക്ക് ഇപ്പോഴും നിര്‍ബന്ധിക്കാന്‍ സാധിക്കും. എമര്‍ജന്‍സി ജോലികളും, ഇതിനുള്ള ചെലവും ലാന്‍ഡ്‌ലോര്‍ഡ്‌സില്‍ നിന്നും പിരിക്കാന്‍ സാധിക്കും. 

ഇതിന് പുറമെയാണ് വാടകക്കാര്‍ക്ക് പുതിയ അവകാശങ്ങള്‍ നല്‍കുന്ന റെന്റേഴ്‌സ് റൈറ്റ്‌സ് ആക്ട് വേഗത്തില്‍ നടപടിയെടുക്കാനുള്ള അധികാരം നല്‍കുന്നത്. മോശം സാഹചര്യത്തില്‍ വാടകയ്ക്ക് താമസിക്കേണ്ടി ഗതികേട് ഇനി വരില്ലെന്നാണ് റീഡ് പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.