CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
30 Minutes 16 Seconds Ago
Breaking Now

ചെറിയ പെണ്‍കുട്ടികളെ പോലും ബലാത്സംഗത്തിനും, പീഡനത്തിനും ഇരയാക്കി പാകിസ്ഥാനി സംഘങ്ങള്‍; മൂന്ന് സഹോദരന്‍മാര്‍ ഉള്‍പ്പെടെ 12 പേരെ ജയിലിലേക്ക് അയച്ച് കോടതി; മുഖ്യ കുറ്റവാളി പാകിസ്ഥാനിലേക്ക് മുങ്ങി

റോത്തര്‍ഹാമില്‍ 1997 മുതല്‍ 2013 വരെ കാലയളവില്‍ നിരവധി ബ്രിട്ടീഷ് പെണ്‍കുട്ടികളെയാണ് ഈ സംഘങ്ങള്‍ ബലാത്സംഗത്തിന് ഇരയാക്കിയത്

ബ്രിട്ടീഷുകാരായ ചെറിയ പെണ്‍കുട്ടികളെ ലൈംഗിക പീഡനങ്ങള്‍ക്കും, ബലാത്സംഗത്തിനും ഇരയാക്കിയ പാകിസ്ഥാനി ഗ്രൂപ്പുകളെ വീണ്ടും ജയിലിലേക്ക് അയച്ച് കോടതി. റോത്തര്‍ഹാമിലും, ഷെഫീല്‍ഡിലുമായി അരങ്ങേറിയ ക്രൂരതയ്ക്കാണ് 12 പേരെ കോടതി ശിക്ഷിച്ചത്. ഇതില്‍ മൂന്ന് സഹോദരന്‍മാരും പെടും. 

കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന പാക് വംശജരുടെ ഭയപ്പെടുത്തുന്ന നിരവധി കഥകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇതിലേക്കാണ് 'കില്ലര്‍' എന്ന് വിളിക്കുന്ന അമര്‍ ഇല്യാസ് ഉള്‍പ്പെടെ പ്രതികളുടെ ശിക്ഷ കൂടി ചേര്‍ക്കുന്നത്. 13 ബലാത്സംഗങ്ങള്‍ ഉള്‍പ്പെടെ 20 കേസുകളിലാണ് ഇയാള്‍ക്ക് ശിക്ഷ. 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉള്‍പ്പെടെ പീഡനങ്ങള്‍ക്ക് ഇരയായി. 

എന്നാല്‍ 41-കാരനായ ഇല്യാസ് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനായി പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാള്‍ക്ക് 27 വര്‍ഷത്തെ ശിക്ഷയാണ് ഷെഫീല്‍ഡ് ക്രൗണ്‍ കോടതി വിധിച്ചത്. കൂട്ടബലാത്സംഗം ചെയ്യുമെന്നും, മറ്റും ഭീഷണിപ്പെടുത്തിയാണ് ചെറിയ കുട്ടികളെ ഇയാള്‍ ചൂഷണത്തിന് ഇരയാക്കിയിരുന്നത്. 

ഇയാളെ ഏത് വിധേനയും യുകെയില്‍ തിരികെ എത്തിക്കണമെന്ന് വിധിയില്‍ ജഡ്ജ് വ്യക്തമാക്കി. ഇയാളുടെ സഹോദരന്‍മാരായ കമര്‍, കമ്രാന്‍ എന്നിവര്‍ക്ക് യഥാക്രമം 10 വര്‍ഷവും, 3 വര്‍ഷവും വീതമാണ് ശിക്ഷ. റോത്തര്‍ഹാമില്‍ 1997 മുതല്‍ 2013 വരെ കാലയളവില്‍ നിരവധി ബ്രിട്ടീഷ് പെണ്‍കുട്ടികളെയാണ് ഈ സംഘങ്ങള്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. 90 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് വിപുലമായ അന്വേഷണം നടത്തിയാണ് ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട കുറ്റകൃത്യങ്ങള്‍ ചെയ്തവരെ പോലീസ് പിടികൂടി നിയമത്തിന് മുന്നിലെത്തിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.