
















സിനിമ മടുത്തുവെന്നും പല പ്രൊഡ്യൂസേഴ്സും തന്നെ പറ്റിച്ചിട്ടുണ്ടെന്നും സംവിധായകന്‍ മേജര്‍ രവി പറഞ്ഞു.
'തുടക്കകാലത്ത് സിനിമ എന്നെ ത്രസിപ്പിച്ചിരുന്നു. ഗര്‍ഭിണിയായിട്ട് പ്രസവിക്കുന്ന വരെയുള്ള കൗതുകവും ആകാംഷയും എനിക്കും ഉണ്ടായിരുന്നു. ഇന്ന് അതൊന്നുമല്ല. സിനിമയോട് മടുപ്പ് തോന്നിയിരിക്കുന്നു. ആളുകളുടെ ബിഹേവിയര്‍ പാറ്റേണ്‍ ആണ് മടുപ്പ് തോന്നിച്ചത്. ആളുകള്‍ ഈഗോയിസ്റ്റിക് ആണ്. വല്ലവന്റേയും പൈസ വെച്ചിട്ട് പടം ചെയ്യുന്ന കുറെ പ്രൊഡ്യൂസേഴ്സ് ഉണ്ട്. ഇവര് നടക്കുന്നത് കണ്ടു കഴിഞ്ഞാല്‍ ഇവര്‍ എന്തോ ആണെന്നുള്ള ഭാവത്തിലാണ്. ഒരു പാവപ്പെട്ട ഒരുത്തന്‍ വന്ന് കഴിഞ്ഞാല്‍ അവനെ കൊന്ന് കൊലവിളിച്ച് ഓടുകയും ചെയ്യും.
ഇന്നേവരെ എന്റെ ഒരു സിനിമയില്‍ ഒരു മനുഷ്യനും നഷ്ടം വന്നിട്ടില്ല. ഞാന്‍ സിനിമ തുടങ്ങുന്ന സമയത്ത് തന്നെ പ്ലാന്‍ ചെയ്യും. ഫാസ്റ്റില്‍ ഷൂട്ട് പോയിക്കഴിഞ്ഞാല്‍ നമുക്ക് സേവ് ചെയ്യാന്‍ പറ്റും. ഷൂട്ടിങ് ദിവസങ്ങള്‍ കുറയ്ക്കാന്‍ കഴിയും. പക്ഷേ, നമ്മള്‍ എന്ത് ചെയ്താലും കാര്യമില്ല. ചില പ്രൊഡ്യൂസേഴ്സ് ഉണ്ട്, നന്ദി കെട്ട വര്‍ഗങ്ങളാണ്. സിനിമയില്‍ ചീറ്റിങ് ഇഷ്ടം പോലെ നടക്കുന്നുണ്ട്. ഞാന്‍ ഇന്നേവരെ ആരേയും ചീറ്റ് ചെയ്തിട്ടില്ല. എന്നെ ചീറ്റ് ചെയ്തിട്ടുള്ള പ്രൊഡ്യൂസര്‍ ഉണ്ട്. ആ പേരെടുത്ത് പറയുന്നില്ല; മേജര്‍ രവി പറഞ്ഞു.