CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 5 Minutes 15 Seconds Ago
Breaking Now

കളക്ഷനില്‍ നേട്ടം കൊയ്ത് ബാലന്‍

മഞ്ഞുമ്മല്‍ ബോയ്സ് എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലന്‍. ഒരുപിടി പുതുമുഖങ്ങള്‍ അണിനിരക്കുന്ന സിനിമയ്ക്ക് ഗംഭീര പ്രേക്ഷക പ്രതികരണങ്ങള്‍ ആണ് ലഭിക്കുന്നത്. സിനിമയുടെ മേക്കിങ്ങിനും പ്രകടനങ്ങള്‍ക്കും വലിയ കയ്യടികള്‍ ലഭിക്കുന്നുണ്ട്. കളക്ഷനിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്.

നാല് ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ 16.70 കോടിയാണ് ബാലന്‍ നേടിയിരിക്കുന്നത്. കേരളത്തിലും വലിയ നേട്ടമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. എട്ട് കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കേരള കളക്ഷന്‍. ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയ നടി ഫര്‍സാന പാലത്തിങ്കല്‍, ബാലനായി വേഷമിട്ട ആദിശേഷന്‍, സിനാന്‍ എന്നിവരുടെ പ്രകടനങ്ങള്‍ ആണ് പ്രധാനമായും എല്ലാവരും എടുത്തുപറയുന്നുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.