CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 2 Minutes 25 Seconds Ago
Breaking Now

പിടിച്ചാല്‍ കിട്ടാത്ത പിന്തുണ! എതിരാളികളെ നിഷ്പ്രഭമാക്കി ബേണ്‍ഹാമിന് 322 എംപിമാരുടെ നോമിനേഷന്‍; കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയായി എത്തുമെന്ന് ഉറപ്പിച്ചു; സ്ഥാനമോഹികള്‍ക്ക് നിരാശ

വോട്ട് ബാങ്ക് ചോര്‍ച്ച തടയാനാകും ബേണ്‍ഹാം ശ്രമിക്കുക

കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയായി ആന്‍ഡി ബേണ്‍ഹാം പ്രധാനമന്ത്രി പദത്തിലേക്ക് എത്തുമെന്ന് ഉറപ്പായി. ലേബര്‍ എംപിമാരില്‍ ഭൂരിഭാഗവും പിന്തുണ അറിയിച്ചതോടെ 11 ദിവസത്തിനുള്ളില്‍ ബേണ്‍ഹാം പ്രധാനമന്ത്രി പദത്തില്‍ അവരോധിക്കപ്പെടും. നോമിനേഷന്‍ ആരംഭിച്ച ആദ്യ ദിനത്തില്‍ തന്നെ ഏകദേശം 322 എംപിമാരുടെ പിന്തുണയാണ് അദ്ദേഹം കരസ്ഥമാക്കിയത്. 

എതിരാളികളുടെ സ്ഥാനമോഹങ്ങള്‍ അലിഞ്ഞ് ഇല്ലാതായതോടെ മേക്കര്‍ഫീല്‍ഡില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതിയ എംപി മാത്രമാണ് ലേബര്‍ നേതൃപദവിക്കായി ഇപ്പോള്‍ മത്സരരംഗത്തുള്ളത്. 300 കടന്ന് പിന്തുണ ബേണ്‍ഹാമിന് ലഭ്യമായതോടെ 81 എംപിമാരുടെ പിന്തുണ ഉറപ്പാക്കി മത്സരത്തിന് ഇറങ്ങാന്‍ മറ്റാര്‍ക്കും സാധിക്കാത്ത നിലയിലാണ് കാര്യങ്ങള്‍. 

ഇസ്രയേല്‍-ഗാസാ യുദ്ധത്തില്‍ കീര്‍ സ്റ്റാര്‍മര്‍ സ്വീകരിച്ച നിലപാട് തിരുത്താന്‍ ബേണ്‍ഹാം തയ്യാറാകുമെന്നാണ് വിവരം. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ ആവശ്യത്തിന് സമ്മര്‍ദം ചെലുത്താന്‍ പാര്‍ട്ടി നേതാവ് പരാജയപ്പെട്ടെന്നാണ് വിലയിരുത്തല്‍. ഗാസയിലേക്കുള്ള വെള്ളവും, വൈദ്യുതിയും റദ്ദാക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കിയത് പല ലേബര്‍ എംപിമാര്‍ക്കും ഇഷ്ടപ്പെട്ടിരുന്നില്ല. 

ഗാസയിലെ പാര്‍ട്ടി നിലപാട് ഒരിക്കല്‍ ലേബറിന്റെ വോട്ട് ബാങ്കായ മുസ്ലീം വോട്ടര്‍മാരെ അകറ്റാനും ഇടയാക്കി. ഈ വോട്ടര്‍മാര്‍ പിന്നീട് ഗ്രീന്‍സിനും, സ്വതന്ത്രര്‍ക്കും പിന്തുണ നല്‍കുന്ന കാഴ്ചയും പുറത്തുവന്നു. ഈ വോട്ട് ബാങ്ക് ചോര്‍ച്ച തടയാനാകും ബേണ്‍ഹാം ശ്രമിക്കുക. ഇത് സംഭവിച്ചാല്‍ ടോറികള്‍ക്ക് പുറമെ തീവ്രവലത് പാര്‍ട്ടികള്‍ക്കും ആയുധം കൈവരും. 




കൂടുതല്‍വാര്‍ത്തകള്‍.