CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 4 Minutes 32 Seconds Ago
Breaking Now

യുകെ മലയാളി ദമ്പതികള്‍ക്ക് സെര്‍ബിയയില്‍ അതിക്രമം ; വസ്ത്രത്തില്‍ പിടിച്ചുവലിച്ചു ; യുവാക്കളുടെ മോശം പെരുമാറ്റത്തില്‍ ഞെട്ടി പാലക്കാട് സ്വദേശികളായ ദമ്പതികള്‍

ലണ്ടനില്‍ താമസിക്കുന്ന പാലക്കാട് സ്വദേശികളായ ദമ്പതികള്‍ക്കാണ് ബെല്‍ഗ്രഡില്‍ അപരിചിതരായ യുവാക്കളില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്.

വിദേശയാത്ര പോകുമ്പോള്‍ ചില ദുരനുഭവങ്ങളുണ്ടാകാറുണ്ട്. ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കാന്‍ സെര്‍ബിയയിലെത്തിയ മലയാളി ദമ്പതികള്‍ക്ക് നേരെ അതിക്രമം. ലണ്ടനില്‍ താമസിക്കുന്ന പാലക്കാട് സ്വദേശികളായ ദമ്പതികള്‍ക്കാണ് ബെല്‍ഗ്രഡില്‍ അപരിചിതരായ യുവാക്കളില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്.

ട്രാവല്‍ വ്യോഗ് ചിത്രീകരിക്കവേ ഒരു സംഘം യുവാക്കള്‍ മോശമായി പെരുമാറുകയായിരുന്നു.

ജൂലൈ 17ന് വൈകീട്ട് 5.30നും 6നും ഇടയിലാണ് ദമ്പതികള്‍ സെര്‍ബിയയിലെത്തിയത് . ബെല്‍ഗ്രഡിലൂടെ നടന്നുകൊണ്ട് ട്രാവല്‍ വ്യോഗ് ചിത്രീകരിക്കവേ ദമ്പതികളെ മൂന്ന് യുവാക്കള്‍ പിന്തുടരുകയായിരുന്നു.

സംഘത്തില്‍ ഒരാള്‍ യുവതിയുടെ സ്ലിങ് ബാഗില്‍ പിടിച്ചുവലിച്ചു. വീണ്ടും ബാഗു വലിക്കാന്‍ ശ്രമിച്ചതോടെ ബാഗ് മുന്നിലേക്ക് മാറ്റി. ഇതിന് ശേഷം സംഘത്തിലൊരാള്‍ തന്റെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചതായി യുവതി പറഞ്ഞു. ഇതോടെ ദമ്പതികള്‍ യുവക്കള്‍ക്കെതിരെ പ്രതികരിച്ചു. സ്ത്രീകളോട് ഇങ്ങനെയാണോ പെരുമാറുന്നത്, എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു.അതിക്രമം നടത്തിയയാള്‍ക്ക് മാനസിക ആസ്വാസ്ഥ്യമുണ്ടെന്ന് സംഘത്തില്‍ ഒരാള്‍ ആംഗ്യത്തിലൂടെ പറഞ്ഞു. എന്നാല്‍ ഇയാള്‍ക്കെന്താണ് പ്രശ്‌നം, ഞങ്ങള്‍ മറ്റൊരു രാജ്യത്തു നിന്ന് വന്നവരാണെന്നും ദമ്പതികള്‍ ഓര്‍മ്മിപ്പിച്ചു.

സംഭവം ക്യാമറയില്‍ പകര്‍ത്തുന്നതായി മനസിലാക്കിയതോടെ യുവാക്കള്‍ അസഭ്യം പറയുകയും ലൈംഗീക ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്തു. സംഘത്തിലൊരാള്‍ പൊതു സ്ഥലത്ത് സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടുവെന്നും ദമ്പതികള്‍ വ്യക്തമാക്കുന്നു. ബാഗില്‍ നിന്ന് പണം മോഷ്ടിക്കാനാകും യുവാക്കള്‍ ശ്രമിച്ചതെന്നാണ് ദമ്പതികളുടെ സംശയം.

പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും പ്രാദേശിക ടൂര്‍ ഗൈഡിനെ വിവരം അറിയിച്ചു. കോവിഡിന് മുമ്പ് സമാന കുറ്റകൃത്യത്തില്‍ ശിക്ഷ അനുഭവിച്ച സംഘമാണ് ഇവരെന്ന് ടൂര്‍ ഗൈഡ് അറിയിച്ചു. അധികാരികളെ അറിയിച്ച് നടപടിയെടുക്കാമെന്ന് ടൂര്‍ ഗൈഡ് ഉറപ്പു നല്‍കിയതായി ദമ്പതികള്‍ വ്യക്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.