CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 19 Seconds Ago
Breaking Now

യെവന്‍മാരെ വിശ്വസിക്കാന്‍ കൊള്ളില്ലാ! ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെല്ലുവിളിക്കാന്‍ ഫാക്ക്‌ലാന്‍ഡ്‌സ് ബാനര്‍ ഉയര്‍ത്തിക്കാണിച്ച അര്‍ജന്റീന താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് വൈറ്റ് ഹൗസ്; അമേരിക്കന്‍ മണ്ണില്‍ 'അഭിപ്രായം' പറയാമെന്ന് ട്രംപിന്റെ ഫിഫ ടാസ്‌ക് ഫോഴ്‌സ് മേധാവി

ദ്വീപുകള്‍ക്ക് മേലുള്ള പരമാധികാരം വീണ്ടെടുക്കുന്നതിലേക്ക് തങ്ങള്‍ ഓരോ ദിവസവും അടുക്കുകയാണെന്ന് അര്‍ജന്റീന പ്രസിഡന്റ്

സ്വന്തം കാര്യം നോക്കുന്നതില്‍ അമേരിക്കയെ കഴിഞ്ഞേ ലോകത്ത് മറ്റേത് രാജ്യവുമുള്ളൂ. ട്രംപ് പ്രസിഡന്റായി വന്നതോടെ നിലപാടും, നയങ്ങളും എപ്പോള്‍ വേണമെങ്കിലും മാറാമെന്ന അവസ്ഥയാണ്. ഇപ്പോള്‍ പ്രിയപ്പെട്ട സഖ്യകക്ഷിയായ ബ്രിട്ടനോടും ഇതേ സമീപനമാണ് അവര്‍ പുലര്‍ത്തുന്നത്. ഫുട്‌ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ സെമിയില്‍ തോല്‍പ്പിച്ചതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളില്‍ തങ്ങള്‍ അര്‍ജന്റീനയ്ക്ക് ഒപ്പമാണെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ലോകകപ്പ് ചീഫ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ച അര്‍ജന്റീനയുടെ താരങ്ങള്‍ ആഘോഷത്തിനിടെയാണ് വിവാദമായ ഫാക്ക്‌ലാന്‍ഡ്‌സ് ദ്വീപ് തങ്ങളുടേതാണെന്ന വാദം ഉയര്‍ത്തുന്ന ബാനര്‍ കാണിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങള്‍ ഉള്‍പ്പെടെ ഈ വിവാദ ബാനറിന് പിന്നില്‍ അണിനിരന്നു. 

രാഷ്ട്രീയ പ്രസ്താവനകള്‍ പാടില്ലെന്ന ഫിഫ ചട്ടം ലംഘിച്ചതിന് താരങ്ങള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഞായറാഴ്ച നടക്കുന്ന ഫൈനലിന് മുന്‍പ് നടപടി ഉണ്ടാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇതിനിടെയാണ് യുഎസ് പ്രസിഡന്റിന്റെ ഫിഫ ടാസ്‌ക് ഫോഴ്‌സ് മേധാവി ആന്‍ഡ്രൂ ഗിലിയാനി അര്‍ജന്റീനയുടെ പക്ഷം പിടിച്ച് രംഗത്ത് വന്നത്. 

'യുഎസില്‍ ഫസ്റ്റ് അമെന്‍ഡ്‌മെന്‍ഡ് പ്രകാരമുള്ള അവകാശങ്ങളിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അഭിപ്രായങ്ങള്‍ പറയാനുള്ള അവസരങ്ങളുടെ കാര്യത്തില്‍ അമേരിക്കയില്‍ ഇത് സാധ്യമാണ്', ഗിലിയാനി കൂട്ടിച്ചേര്‍ത്തു. ദ്വീപുകള്‍ക്ക് മേലുള്ള പരമാധികാരം വീണ്ടെടുക്കുന്നതിലേക്ക് തങ്ങള്‍ ഓരോ ദിവസവും അടുക്കുകയാണെന്ന് അര്‍ജന്റീന പ്രസിഡന്റ് ജാവിയന്‍ മിലേയി പ്രഖ്യാപിച്ചത് വിവാദം കൂടുതല്‍ ആളിക്കത്തിക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.