CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 48 Seconds Ago
Breaking Now

തരുന്നുണ്ട് പണി! അമേരിക്കന്‍ ബേസില്‍ ഇറാന്‍ അക്രമണം, രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു; അമേരിക്കയോട് സന്ധി ചെയ്ത നേതാക്കള്‍ക്ക് എതിരെ ഇറാനില്‍ കടുപ്പക്കാരായ നേതാക്കളുടെ അട്ടിമറി നീക്കം

അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ നേതാവിന് ആദരാഞ്ജലികള്‍ നേരുന്നത് പകരം 'ഒത്തുതീര്‍പ്പുകാര്‍ക്ക് മരണം' എന്ന മുദ്രാവാക്യമാണ് ഒരു വിഭാഗത്തില്‍ നിന്നും ഉയര്‍ന്നത്

ജോര്‍ദാനിലെ അമേരിക്കന്‍ വ്യോമസേനാ ബേസില്‍ ഇറാന്‍ നടത്തിയ അക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായി യുഎസിന്റെ കടുത്ത ബോംബിംഗ്. ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച വ്യോമാക്രമണം ഇറാന് നേര്‍ക്കുള്ള എട്ടാമത്തെ തുടര്‍ച്ചയായ അക്രമണമാണ്. 

ഹോര്‍മുസ് കടലിടുക്കിലെ ഷിപ്പിംഗിനെ ബാധിക്കുന്ന ഇറാന്റെ ശേഷി തകര്‍ക്കുന്നതാണ് അക്രമങ്ങളെന്ന് സെന്‍ഡ്രല്‍ കമ്മാന്‍ഡ് വ്യക്തമാക്കി. ജോര്‍ദാനിലെ യുഎസ് സൈനികര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ശിക്ഷിക്കുകയാണ് ലക്ഷ്യം. 

ഇതിനിടെ ഇറാനില്‍ കടുപ്പക്കാരായ ഇസ്ലാമിക നേതാക്കളും, നിലവിലെ നേതൃത്വവും തമ്മില്‍ അധികാര വടംവലി ശക്തമായി. യുഎസിനോട് കരാറില്‍ എത്തിച്ചേരാന്‍ തയ്യാറായ നേതൃത്വത്തിന്റെ മൃദുസമീപനത്തിന് എതിരെയാണ് യാഥാസ്ഥിതിക വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്. 

മുന്‍ പരോമന്നത നേതാവ് അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ നേതാവിന് ആദരാഞ്ജലികള്‍ നേരുന്നത് പകരം 'ഒത്തുതീര്‍പ്പുകാര്‍ക്ക് മരണം' എന്ന മുദ്രാവാക്യമാണ് ഒരു വിഭാഗത്തില്‍ നിന്നും ഉയര്‍ന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.